Beauty Tips

ബ്ലാക്ക് ഹെഡ്സ് ആണോ പ്രശ്നം? പരിഹാരമുണ്ട്..!

ബ്ലാക്ക് ഹെഡ്‌സ് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മൂക്കിലും താടിയിലും നെറ്റിയിലും ഒക്കെ കാണുന്ന ഇത് മുഖത്തിന്‍റെ ഭംഗി ഇല്ലാതാക്കുന്ന ഒന്നാണ്. ചർമത്തിന് വേണ്ടത്ര പരിചണം നൽകാതെ വരുമ്പോഴും സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞ് കൂടുമ്പോഴുമാണ് ബ്ലാക്ക് ഹെഡ്‌സ് ഉണ്ടാകുന്നത്.

മൃതകോശങ്ങള്‍ നീക്കം ചെയ്യാതെ വരുക, അമിതമായ എണ്ണമയം, ബാക്‌ടീരിയല്‍ ഇന്‍ഫക്ഷന്‍ എന്നിവയും ബ്ലാക്ക് ഹെഡ്‌സിന് കരണമാകുന്നവയാണ്. ഈ പ്രശ്‍നം പരിഹരിക്കാൻ ബ്യൂട്ടിപാര്‍ലറില്‍ പോകുന്നവർ നിരവധിയാണ്. എന്നാൽ എവിടെയും പോകാതെ വീട്ടിൽ നിന്ന് തന്നെ ഈ പ്രശ്‍നം പരിഹരിക്കാം. എങ്ങനെയെന്ന് നോക്കാം.

ഒരു ടേബിള്‍ സ്‌പൂണ്‍ തേനും ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും ഒരു ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീരും ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി സാവധാനം സ്‌ക്രബ് ചെയ്യുക. 15 മിനിറ്റ് വിശ്രമിച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ഒരു പാത്രത്തിൽ അൽപം വെള്ളമെടുത്ത് തിളപ്പിക്കുക. ശേഷം ഈ വെള്ളത്തിന് മുകളിൽ മുഖം 10 മിനിറ്റ് നേരം വയ്ക്കുക. ഏതെങ്കിലും ഒരു സ്‌ക്രബർ ഉപയോഗിച്ച് സ്ക്രബ്ബ്‌ ചെയ്യുക. ശേഷം കഴുകി കളയാം. ആഴ്‌ചയിൽ ഒരു തവണ ഇത് ആവർത്തിക്കുക. ബ്ലാക്ക് ഹെഡ്‌സ് അകറ്റാൻ വളരെ ഫലപ്രദമായ ഒരു മാർഗമാണിത്.

1 ടീസ്‌പൂൺ മുൾട്ടാണി മിട്ടിയിലേക്ക് അൽപം റോസ് വാട്ടർ ചേർത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മുതൽ 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം. ആഴ്‌ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം. ചർമത്തിലെ അധിക എണ്ണ ആഗിരണം ചെയ്യാൻ ഇത് സഹായിക്കും.

രണ്ട് ടേബിള്‍ സ്‌പൂണ്‍ കറുവപട്ട പൊടിയിലേക്ക് അതേ അളവില്‍ നാരങ്ങ നീര് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി സ്‌ക്രബ് ചെയ്യുക. 20 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം.