മോഹന്‍ലാലിനെ നായകനാക്കി അനൂപ് മേനോന്‍ തിരക്കഥ എഴുതി സംവിധ ാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കൊല്‍ക്കത്ത ദുര്‍ഗാ പൂജാ ആഘോഷത്തിനിടെ ഒരു നിര്‍ണായക രംഗം ഷൂട്ട് ചെയ്യാനുണ്ടെന്നും അത് അടുത്ത വര്‍ഷമേ നടക്കൂ എന്നും അനൂപ് മേനോന്‍ പറഞ്ഞു. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
അനൂപ് മോനോന്റെ വാക്കുകള്‍…..
‘ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊല്‍ക്കത്ത ദുര്‍ഗാ പൂജാ ആഘോഷത്തിനിടെ ഒരു നിര്‍ണായക രംഗം ഷൂട്ട് ചെയ്യാനുണ്ട്. അത് അടുത്ത വര്‍ഷമേ നടക്കൂ. 20 ദിവസത്തോളം ദുര്‍ഗാ പൂജയ്ക്കിടെ ഷൂട്ട് ചെയ്യാനുണ്ട്. ആക്ഷന്‍ ഫൈറ്റ് സീക്വന്‍സാണ് അത്. ബിഗ് ബജറ്റ് ചിത്രമാണ് ഇത്. പാട്ടുകളും ആക്ഷനും ഒക്കെ ചേര്‍ന്നത്. എല്ലാവരും കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാല്‍ ചിത്രമായിരിക്കും ഒരുക്കുക’.
Anoop Menon about his project with L ✌
Shoot expected to start next year and anoop further adding it's a huge film with action sequences and songs 👀 #Mohanlalpic.twitter.com/yWYirL5hgJ
— Cine Loco (@WECineLoco) July 2, 2025
നേരത്തെ മോഹന്‍ലാലാണ് ചിത്രം പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്‍ക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹന്‍ലാല്‍ കുറിച്ചിരുന്നു. മികച്ച പിന്നണി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നില്‍ക്കുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.