ദേശീയ ഡോക്ടര്‍ ദിനത്തില്‍ കുടുംബ ഡോക്ടറെ പരിചയപ്പെടുത്തി മീനാക്ഷി അനൂപ്. യുവനടി മമിത ബൈജുവിന്റെ പിതാവാണ് തന്റെ പ്രിയപ്പെട്ട ഡോക്ടര്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി. തന്റെ സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു താാരത്തിന്റെ വെളിപ്പെടുത്തല്‍.
മീനാക്ഷിയുടെ കുറിപ്പ്…..
”ഇതെന്റെ പ്രിയ ഡോക്ടര്‍. ഡോ. ബൈജു.. ബൈജു ഡോക്ടര്‍ എന്നു പറഞ്ഞാല്‍ ഈ നാടങ്ങുമറിയും. പക്ഷേ നമ്മുടെ പ്രിയ താരം മമിത ബൈജുവിന്റെ അച്ഛന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരുമറിയും…ഈ ഡോക്ടര്‍ ദിനത്തില്‍ .. ഈ പ്രിയ ഡോക്ടറെക്കുറിച്ച് രണ്ടു വാക്ക് പറയാതെങ്ങനെ… കാണാന്‍ കയറിച്ചെല്ലുമ്പോള്‍ …നിറഞ്ഞ് ചിരിച്ച് സ്‌നേഹം നിറച്ച് ഒരു ചോദ്യമുണ്ട് ‘എന്നാടീ കുഞ്ഞെ’ സത്യം പറഞ്ഞാല്‍ അതോടെ സകല അസുഖവും പമ്പ കടക്കും.
എല്ലാവരോടും ഇങ്ങനെ തന്നെ സ്‌നേഹത്തോടെ പെരുമാറുന്ന ഡോക്ടര്‍. ഡോക്ടറെക്കുറിച്ച് പറയാന്‍ അറിയുന്നവര്‍ക്ക് നൂറ് നാവാണ്. ഞങ്ങളുടെ ഫാമിലി ഡോക്ടര്‍.. എന്റെ കൊച്ഛച്ചനെ ഞാന്‍ വിളിക്കുന്നത് ‘ഡു’ എന്നാണ്. ‘ഡു’വാകട്ടെ ബൈജു ഡോക്ടറിന്റെ കട്ട ഫാനും ..(ഡോ. ബൈജു… ഹോസ്പിറ്റല്‍ ‘മെരിറ്റസ് .. കിടങ്ങൂര്‍ സൗത്ത് കോട്ടയം) .
ഈ ഡോക്ടര്‍ ദിനത്തില്‍ എന്റെ പ്രിയപ്പെട്ട മറ്റൊരു ഡോക്ടറെ കൂടി ഓര്‍മിക്കട്ടെ ഡോ. ഹരികുമാര്‍ … പീഡിയാട്രീഷന്‍ കുമ്മണ്ണൂര്‍ …ഒപ്പം ഈയവസരത്തില്‍ നന്മയുടെ…മനുഷ്യത്വത്തിന്റെ… പക്ഷമായി നിലകൊണ്ട ഡോ. ഹാരിസ് ചിറക്കലിന് ഹൃദയം തൊട്ട് അഭിവാദ്യങ്ങള്‍.”