ഇന്ദ്രജിത്ത് – അനശ്വര രാജൻ നായികാനായകന്മാരായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം ആണ് മിസ്റ്റര്‍ ആൻഡ് മിസ്സിസ് ബാച്ചിലര്‍. ഇപ്പോഴിതാ മിസ്റ്റര്‍ ആൻഡ് മിസ്സിസ് ബാച്ചിലറിന്റെ ഒടിടി റൈറ്റ്‍സ് മനോരമമാക്സ് സ്വന്തമാക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം എപ്പോൾ ഒടിടിയില്‍ എത്തുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല.
ദീപു കരുണാകരൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്സിന്‍റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. ഡയാന ഹമീദ്, റോസിൻ ജോളി, ബൈജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.
ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റർ- സോബിൻ കെ സോമൻ, സംഗീതവും പശ്ചാത്തല സംഗീതവും പി എസ് ജയഹരി.
STORY HIGHLIGHT: mr and mrs bachelor ott streaming