മലയാളികള്‍ക്ക് പ്രിയങ്കരനാണ് ഹരിശ്രീ അശോകന്‍. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് നടന്‍. നമ്മള്‍ എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോള്‍ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നുമെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തലാണ് താരം മനസ് തുറന്നത്.
ഹരിശ്രീ അശോകന്റെ വാക്കുകള്‍…
നമ്മള്‍ എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോള്‍ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നും. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും അത് തോന്നും. നമ്മള്‍ക്ക് ആദ്യമേ കിട്ടില്ല ചിലപ്പോള്‍ അത്.
ചിലത് നൂറ് ശതമാനം അങ്ങ് ഒത്ത് കിട്ടും. ആദ്യം നമ്മള്‍ തുടങ്ങിവരുന്ന സമയത്ത് കിട്ടാന്‍ വലിയ പാടാണ്. പിന്നെ കുറെ നമ്മള്‍ ഈ ട്രാക്കിലായി കഴിഞ്ഞാലാണ് റെഡിയാകുക. എന്നാലും പൂര്‍ണമായിട്ട് കിട്ടില്ല. പൂര്‍ണമായിട്ടും ഒരു ക്യാരക്ടര്‍ ആകാന്‍ ആര്‍ട്ടിസ്റ്റിന് ഭയങ്കര ബുദ്ധിമുട്ടാണ്. കിട്ടില്ല അത്രയും.
നമ്മള്‍ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവിടെ ഇങ്ങനെ ചെയ്യാമായിരുന്നു, ആ റിയാക്ഷന്‍ സുഖമായില്ല എന്ന് തോന്നും. സിനിമ കാണുമ്പോഴാണ് ഇത് ഫീല്‍ ചെയ്യുക.
content highlight: Harisree Ashokan