മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് തട്ടിയതും അതേ തുടർന്ന് ഉണ്ടായ ചർച്ചകളും വൈറലായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ ഒരു ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ജോയ് മാത്യു. ക്ഷമ, മാന്യത, സമാധാനം ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയിൽ കണ്ടെന്നാണ് ജോയ് മാത്യു പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
ക്ഷമ ,മാന്യത ,സമാധാനം
ഇതും മൂന്നും തികഞ്ഞ ഒരു മനുഷ്യനെ ഇന്നലെ ഒരു വീഡിയോയിൽ കണ്ടു .
അയാളുടെ പേര് മോഹൻ ലാൽ എന്നാണ് .
എന്ത് ഭൂലോക വാർത്തക്ക് വേണ്ടിയാണ് അദ്ദേഹത്തെ ഒരു മാധ്യമൻ മൈക്ക് വടി കൊണ്ട് കണ്ണിൽ കുത്തിയത് എന്ന് മനസ്സിലായില്ല.
ഒരു നടന്റെ ഏറ്റവും അമൂല്യമായ ഒന്നാണ് കണ്ണുകൾ.ഭാഗ്യത്തിന് മൈക്കുവടി പുരികത്തിനെ കൊണ്ടുള്ളൂ .അദ്ദേഹം ക്ഷമിച്ചു ,
കാരണം അയാൾ മോഹൻലാലാണ് .
തുടർന്ന് മാധ്യമന്‍ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സോറി പറയുന്നതും കേട്ടു ,മാന്യമായുള്ള മറുപടികൾ കൊണ്ട് അദ്ദേഹം വീണ്ടും അവനെ വിസ്മയിപ്പിച്ചു ,കാരണം മറുവശത്ത് മോഹൻ ലാലാണ് .
മൈക്ക് കാണുമ്പോൾ കലിതുള്ളുന്നവരും
ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒരാൾ ;അയാളുടെ പേരാണ് മോഹൻലാൽ
content highlight: Joy Mathew