തമിഴിലും നായകനായും സഹനടനായും നിരവധി വേഷങ്ങള്‍ ചെയ്ത താരമാണ് ശിവ. ഇപ്പോഴിതാ മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും തന്റെ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നും പറയുകയാണ് നടന്‍ ശിവ. മമ്മൂട്ടിയെ ഇഷ്ടമാണെങ്കിലും മോഹന്‍ലാലിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ടെന്നും ശിവ പറഞ്ഞു. ‘പറന്തു പോ’ എന്ന തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
ശിവയുടെ വാക്കുകള്‍….
‘തമിഴ് സിനിമ ചെയ്യാന്‍ തന്നെ ഞാന്‍ ബുദ്ധിമുട്ടുകയാണ്. എനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണ്. ഇവിടെ മലയാളത്തില്‍ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് തീര്‍ച്ചയായും മോഹന്‍ലാല്‍ സാറാണ്. മമ്മൂട്ടി സാറിനെയും എനിക്ക് ഇഷ്ടമാണ്. പക്ഷെ മോഹന്‍ലാല്‍ സാറിനെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ കാരണമുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ മുഖത്തെ ഒരു റിയാക്ഷന്‍ തന്നെ മതിയാകും. അതിന് പല അര്‍ത്ഥങ്ങളുമുണ്ടാകും. ക്ലോസപ്പ് ഷോട്ടിലെ അദ്ദേഹത്തിന്റെ ഒരു റിയാക്ഷന് ഒരുപാട് അര്‍ത്ഥങ്ങളുണ്ടാകും. അതുപോലെ അദ്ദേഹത്തിന്റെ ഹ്യൂമറും എനിക്ക് ഒരുപാട് ഇഷ്ടമാണ്. മോഹന്‍ലാല്‍ സാറിന് ഹ്യൂമറും സീരിയസായ വേഷവും ഒരുപോലെ ചെയ്യാനാകും. മലയാളത്തില്‍ നല്ല സിനിമകള്‍ വന്നാല്‍ ഞാന്‍ എന്തായാലും അഭിനയിക്കും.’