അമ്മ ഉമ കൃഷ്ണന്റെ പിറന്നാൾ ഗംഭീരമാക്കി തെന്നിന്ത്യന്‍ താരറാണിതൃഷ കൃഷ്ണൻ. അമ്മയുടെ പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയം. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന തൃഷയുടെ അമ്മ ഉമ കൃഷ്ണനാണ് ചിത്രങ്ങളിലുള്ളത്. തൃഷയുടെ അമ്മൂമ്മ ശാരദ ഗണപതിയെയും ചിത്രങ്ങളിൽ കാണാം.
അമ്മയുടെ സൗന്ദര്യമാണ് ഇപ്പോൾ ആരാധകരുടെ സംസാരവിഷയം. അമ്മയെ കാണാൻ മകളേക്കാൾ സുന്ദരിയാണെന്നാണ് ആരാധക കമന്റുകൾ. തൃഷയുടെ കരിയറില്‍ നിര്‍ണായക സാന്നിധ്യമാണ് അമ്മ ഉമയ്ക്കുള്ളത്. മകളുടെ കരിയറിനായി ജീവിതം മാറ്റി വെച്ച വ്യക്തികൂടെയാണ് ഉമ.
വർഷങ്ങൾക്കു മുമ്പ് എ.എൽ. വിജയ് സംവിധാനം ചെയ്ത ഒരു പരസ്യ ചിത്രത്തിൽ മകൾക്കൊപ്പം ഉമയും അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രം വിശ്വംഭര, തമിഴ് ചിത്രം കറുപ്പ് എന്നിവയാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
STORY HIGHLIGHT: trisha celebrates her mothers birthday