തെലുങ്ക് സൂപ്പർതാരം പവൻ കല്യാണിനെ നായകനാക്കി ജ്യോതി കൃഷ്ണ സംവിധാനം നിർവഹിച്ച പുത്തൻ ചിത്രം ഹരിഹര വീര മല്ലു പാർട്ട് 1 എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ ആവേശം നൽകുന്ന ട്രെയിലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രം 2025 ജൂലൈ 24ന് തിയേറ്ററുകളിലെത്തും.
മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ കീഴിൽ എ.എം. രത്നം അവതരിപ്പിക്കുകയും എ. ദയാകർ റാവു നിർമ്മിക്കുകയും ചെയ്ത ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് കേരളത്തിലെത്തിൽ എത്തിക്കുന്നത്. വമ്പൻ ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സനാതന ധർമ്മത്തെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട ഒരു വിമത യോദ്ധാവായ വീര മല്ലുവായാണ് പവൻ കല്യാൺ എത്തുന്നത്. കൂടാതെ ഔറംഗസേബിന്റെ വേഷത്തിൽ ബോബി ഡിയോളും ചിത്രത്തിൽ വേഷമിടുന്നു.
കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം എം കീരവാണിയാണ്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
STORY HIGHLIGHT: hari hara veera mallu film