മലയാളിപ്രേക്ഷകർ ഒന്നടങ്കം കാണുന്ന റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിന് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.
ഇത്തവണ ബിഗ് ബോസിൽ സ്റ്റാര്‍ മാജിക് താരം അനുമോൾ അനുക്കുട്ടി ഉണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ച് അനുമോൾ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ബിഗ്ബോസ് മലയാളം ഏഴാം സീസണിൽ അനുമോൾ അനുക്കുട്ടിയും ഉണ്ടാകും എന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയ്ക്കു താഴെ ”ഇത് എപ്പോ? ഞാൻ അറിഞ്ഞില്ലല്ലോ”, എന്നാണ് അനുമോൾ കമന്റ് ചെയ്തത്.
ബിഗ് ബോസ് മലയാളത്തിന്റെ മുൻ സീസണുകൾക്ക് മുൻപും മൽസരാർത്ഥികളുടെ പട്ടികയിൽ അനുമോളുടെ പേര് ഉയർന്നു കേട്ടിരുന്നു. എന്നാൽ അപ്പോഴൊന്നും താരം ഷോയിൽ എത്തിയിരുന്നില്ല. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്തയായി. അനുക്കുട്ടി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അനുമോളെ വിളിക്കുന്നത്. മികച്ച നടിക്ക് ഉള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും അനുമോൾക്ക് അടുത്തിടെ ലഭിച്ചിരുന്നു.