ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. ‘നരിവേട്ട’യ്ക്ക് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരന്‍ എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ്ങ് ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.
ജൂലൈ 11 മുതല്‍ നരിവേട്ട ഒടിടിയിലെത്തും. സോണി ലിവിലൂടെയാണ് സിനിമ സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ സ്ട്രീം ചെയ്യുക. മെയ് 24 ന് റിലീസ് ചെയ്ത സിനിമ ഇതുവരെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത് 28.95 കോടിയാണ്.
Echoes of truth, shadows of injustice!
Watch Narivetta from July 11 only on SonyLIV#NarivettaOnSonyLIV@ttovino #SurajVenjaramoodu #Cheran #AnurajManohar #AryaSalim #JakesBijoy pic.twitter.com/lon0ikr836
— Sony LIV (@SonyLIV) July 2, 2025
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിലെ മിന്നല്‍വള എന്ന ഗാനം വലിയ ഹിറ്റായിരുന്നു.