തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറുതാക്കി നീളത്തിൽ മുറിച്ച ചക്കക്കുരു വെള്ളവും ഉപ്പും മഞ്ഞൾപൊടിയും കൂടി കുക്കറിൽ 1വിസിൽ വരുത്തി വേവിച്ചെടുക്കുക.
അരപ്പിന് / For coconut paste
തേങ്ങ ചതച്ചത് 1/2 കപ്പ്
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
ജീരകം 1/4 ടീസ്പൂൺ
ചെറുതായി 3-4
ഇതെല്ലാം കൂടി അൽപ്പം വെള്ളം ചേർത്ത് നല്ല മയത്തിൽ അടിച്ചെടുക്കുക.
Dried Prawns 3/4 cup
ഉണക്ക ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ഒരു പാനിലോട്ടു ഇട്ടു ഒന്ന് ചൂടാക്കി മാറ്റിവെക്കാം.
Raw mango 1/2 -2 ( പുളി അനുസരിച്ചു)
Water 1/2 cup
Curry leaves
ഇനി കറി തയ്യാറാക്കാൻ ഉള്ള ചട്ടി വച്ച് അതിലേക്കു നേരത്തെ വേവിച്ച ചക്കക്കുരു, പച്ച മാങ്ങ, വെള്ളം, കറി വേപ്പില എന്നിവ ചേർത്ത് തിളക്കുബോൾ ഇതിലേക്ക് ഉണക്ക ചെമ്മീൻ ചേർക്കുക.
ഇനി ഇതിലേക്ക് അടിച്ചുവച്ച തേങ്ങ ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും, ചാറിന് വേണ്ട വെള്ളവും ചേർത്തുകൊടുത്തു 5 മിനിറ്റ് ചെറുത്തിയിൽ മൂടിവച്ചു വേവിക്കാം. അവസാനം കറി ഒന്നു കടുക് താളിച്ചെടുക്കാം.
കറി താളിക്കാൻ
കടുക് 1/2 tsp
വറ്റൽ മുളക് 3
കുഞ്ഞുള്ളി 4-5
കറിവേപ്പില
















