തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറുതാക്കി നീളത്തിൽ മുറിച്ച ചക്കക്കുരു വെള്ളവും ഉപ്പും മഞ്ഞൾപൊടിയും കൂടി കുക്കറിൽ 1വിസിൽ വരുത്തി വേവിച്ചെടുക്കുക.
വറുത്തരക്കാൻ
തേങ്ങ ചതച്ചത് 1/2 കപ്പ്
മല്ലിപ്പൊടി 1 ടീസ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
ഒരു പാനിലേക്ക് ചിരകിയ തേങ്ങ ഇട്ടു, ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് പൊടികൾ ചേർത്ത് മൂത്തു വരുമ്പോൾ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ നല്ലപോലെ അടിച്ചെടുക്കുക.
ഒരു ചട്ടി വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള ചേർത്ത് വഴറ്റിയെടുക്കുക.
ഇനി ഇതിലേക്ക് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തുകൊടുക്കുക.( 2 മിനിറ്റ് ഇളക്കി കൊടുക്കുക.)
ഇനി ഇതിലേക്ക് വേവിച്ചു വച്ച ചക്കക്കുരു വെള്ളത്തോട് കൂടെത്തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കാം.
ഇനി ഇതിലേക്ക് നേരത്തെ അരച്ച് വച്ച തേങ്ങ ചേർത്ത് കൊടുക്കാം.എല്ലാം നന്നായി ഇളക്കി ചേർത്ത് ഉപ്പ് നോക്കി ആവശ്യമുണ്ടെങ്കിൽ ചേർത്ത് കൊടുക്കാം.
കറി തിളച്ചു ആവശ്യത്തിന് കുറുകി വരുമ്പോൾ തീ ഓഫ് ആക്കാം.
താളിക്കാൻ
വെളിച്ചെണ്ണ
കുഞ്ഞുള്ളി 5
കറിവേപ്പില
വറ്റൽമുളക് 2
കറി താളിച്ചെടുക്കുക.
















