ചേരുവകൾ
ഞണ്ട് ഒരു കിലോ,
കുടംപുളി 3 എണ്ണം.
ഉള്ളി അര കപ്പ്,
ഇഞ്ചി ചെറിയ കഷണം
വെളുത്തുള്ളി 4 അല്ലി,
തക്കാളി ഒരെണ്ണം വലുത്,
മുളകുപൊടി 2 ടീസ്പൂൺ,
കശ്മീരി മുളകുപൊടി അര ടീസ്പൂൺ,
മഞ്ഞൾപൊടി അര ടീസ്പൂൺ,
മല്ലിപ്പൊടി 2 ടീസ്പൂൺ,
കുരുമുളകുപൊടി ഒരു ടീസ്പൂൺ,
പെരുംജീരകം പൊടി അര ടീസ്പൂൺ,
ഉലുവാപ്പൊടി അര ടീസ്പൂൺ,
കറിവേപ്പില ആവശ്യത്തിന്,
വെളിച്ചെണ്ണ 3 ടീസ്പൂൺ,
ഉപ്പു പാകത്തിന്.
തേങ്ങ വറുക്കാൻ
തേങ്ങ ചിരകിയത് അര കപ്പ്
ഉള്ളി 6 എണ്ണം
വെളുത്തുള്ളി അല്ലി 3എണ്ണം
പച്ചമുളക് ഒരെണ്ണം,
വെളിച്ചെണ്ണ (ആവശ്യമെങ്കിൽ) ഒരു ടീസ്പൂൺ
കറിവേപ്പില കുറച്ച്.
തയാറാക്കുന്ന വിധം -കുടംപുളി അര കപ്പ് വെള്ളത്തിൽ 15 മിനിറ്റ് വരെ കുതിർക്കുക. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ അരിഞ്ഞെടുക്കണം. പാനിൽ തേങ്ങ, ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ തേങ്ങയുടെ നിറം മാറുന്നതുവരെ വറുക്കുക. ആവശ്യമെങ്കിൽ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കാം. തേങ്ങ തണുത്തു കഴിയുമ്പോൾ മിക്സിയിൽ നന്നായി അരയ്ക്കുക.
മീൻചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അരിഞ്ഞ ഉള്ളി ചേർത്ത് നിറം മാറുന്നതുവരെ വഴറ്റുക.
ശേഷം അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് കുറച്ചു നേരം വഴറ്റണം. എന്നിട്ട് അരിഞ്ഞ തക്കാളി ചേർത്ത് മൃദുവാകുന്നതുവരെ ഇളക്കി, മുളകുപൊടി മുതൽ ഉലുവാപ്പൊടി വരെയുള്ളവ ചേർത്ത് തുടർച്ചയായി ഇളക്കുക. ശേഷം കാൽ കപ്പ് വെള്ളവും കുതിർത്ത കുടംപുളിയും ചേർത്തു തിളപ്പിച്ച് വൃത്തിയാക്കിയ ഞണ്ട് ചേർക്കുക. ഒപ്പം വഴറ്റിയ മസാലയും ചേർത്ത് നന്നായി ഇളക്കണം.
അതുകഴിഞ്ഞ് അരച്ച തേങ്ങയും ഉപ്പും കറിവേപ്പിലയും ചേർക്കാം. ഗ്രേവി ആവശ്യമെങ്കിൽ തിളപ്പിച്ച വെള്ളം ഒഴിച്ച് അടച്ചു വച്ച് 15 മുതൽ 20 മിനിറ്റ് വരെ ഇടത്തരം തീയിൽ വേവിച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചിളക്കി വാങ്ങാം.
















