വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം നമുക്ക് ഏവർക്കും അറിയാവുന്നതാണ്. എന്നാൽ തണുത്ത വെള്ളം കുടിക്കുന്നതുമായി ബന്ധപ്പെട്ട് പല വിധത്തിലുളള ധാരണകള്‍ ആളുകള്‍ക്കിടയിലുണ്ട്. തണുത്ത വെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും ദഹനത്തെ സഹായിക്കുമെന്നും ഒക്കെയുളള കൗതുകം ജനിപ്പിക്കുന്ന ചില കാര്യങ്ങള്‍. യഥാര്‍ഥത്തില്‍ തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ടുണ്ടാകുന്ന ചില ദോഷ വശങ്ങളെക്കുറിച്ചും നല്ല വശങ്ങളെക്കുറിച്ചും അറിയാം…
തണുത്ത വെളളം കുടിക്കുന്നതുകൊണ്ടുളള ഗുണങ്ങള്‍
കായിക താരങ്ങള്‍ക്കോ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കോ തണുത്തവെള്ളം കുടിക്കുന്നത് പ്രയോജനകരമാണ്. വ്യായാമ വേളകളില്‍ അമിതമായി ശരീരം ചൂടാകുന്നത് തടയാന്‍ തണുത്ത വെള്ളം സഹായിക്കുന്നു. ചൂടുള്ള ദിവസങ്ങളിലോ കഠിനമായ വ്യായാമത്തിന് ശേഷമോ തണുത്ത വെള്ളം കുടിക്കുന്നത് വളരെ ഉന്മേഷദായകമാണ്. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുകയും ചെയ്യുന്നു.
ശരീര ഭാരം കുറയ്ക്കാന്‍ തണുത്ത വെള്ളം സഹായിക്കുമോ?
തണുത്ത വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ ശരീരഭാരം കുറയാന്‍ സഹായിച്ചേക്കാം. ഇത് ദഹനത്തിന് സഹായിക്കും. തണുത്ത വെള്ളം കുടിക്കുന്നത് ചെറിയ രീതിയില്‍ കാലറി ബേണ്‍ ചെയ്യാന്‍ സഹായിക്കുന്നു. ഇനി കലോറി ഉയര്‍ത്തേണ്ട സാഹചര്യമാണെങ്കില്‍ പഞ്ചസാര അടങ്ങിയ തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് ഉചിതമായിരിക്കും.
തണുത്ത വെള്ളം കുടിക്കുന്നതിലെ അപകടങ്ങള്‍
1978 ല്‍ 15 പേരില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് തണുത്ത വെള്ളം മൂക്കിലെ മ്യൂക്കസിന്റെ കട്ടി വര്‍ധിപ്പിക്കുകയും അവ ശ്വസനനാളത്തിലൂടെ കടന്നുപോകുന്നതിന് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നുവെന്ന് ഹെല്‍ത്ത് ലൈന്‍ കണ്ടെത്തുകയുണ്ടായി. ചിലതരം ആരോഗ്യ പ്രശ്‌നമുളള വ്യക്തികളില്‍ തണുത്ത വെള്ളം ആ പ്രശ്‌നങ്ങള്‍ വഷളാക്കും. 2001 ല്‍ നടത്തിയ ഒരു പഠനം അനുസരിച്ച് മൈഗ്രേന്‍ ഉള്ള വ്യക്തികള്‍ തണുത്ത വെള്ളം കുടിക്കുന്നത് രോഗലക്ഷണങ്ങള്‍ തീവ്രമാക്കുമെന്ന് കണ്ടെത്തിയിരുന്നു.
പരമ്പരാഗതമായ ചൈനീസ് വൈദ്യശാസ്ത്രത്തില്‍ ചൂടുള്ള ഭക്ഷണത്തോടൊപ്പം തണുത്ത വെള്ളം കുടിക്കുന്നത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഭക്ഷണത്തോടൊപ്പം ചൂടുവെള്ളം മറ്റ് ചൂടുള്ള പാനീയങ്ങളോ നല്‍കുന്നത്. ചൂടുകാലാവസ്ഥയില്‍ തണുത്ത വെള്ളം ചൂടിന് ആശ്വാസം നല്‍കില്ല എന്ന ആശയം പല സംസ്‌കാരങ്ങളിലും നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ അവകാശവാദങ്ങള്‍ സ്വീകരിക്കാനോ നിഷേധിക്കാനോ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.