ആദ്യം ബ്രെഡിന്റെ സൈഡ് ബ്രൗൺ കളർ ഭാഗം കട്ട് ചെയ്ത് മാറ്റാം.ഇനി ഒരു പീസ് ബ്രെഡിന്റെ മുകളിൽ സ്ലൈസ് ചീസ് വെച്ചു മറ്റൊരു പീസ് ഇതിന്റെ മുകളിൽ വെച്ചു കൊടുക്കുക.ഉപ്പില്ലാത്ത ബട്ടറിലേക്ക് പഞ്ചസാര (പൊടിക്കാത്തത്)ചേർത്തു മിക്സ് ചെയ്യുക.ഇത് ബ്രെഡിന്റെ രണ്ട് സൈഡിലും തേച്ചു ചൂടായ പാനിലേക്ക് വെച്ച് തീ കുറച്ചു വെച്ചു രണ്ട് സൈഡും ബ്രൗൺ കളർ ആവുന്നത് വരെ ടോസ്റ്റ് ചെയ്യുക.
പുറമെ ക്രിസ്പി ആയ ഉള്ളിൽ ക്രീമി ആയ അടിപൊളി ബ്രെഡ് ടോസ്റ്റ് റെഡി..
















