അഭിനയത്തിന് തത്കാലം ഇടവേള നൽകി വിനീത് ശ്രീനിവാസൻ തിരികെ സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നു. നടനായും ഗായകനായും സംവിധായകനായും മലയാള സിനിമയിലെ ശോഭിച്ച താരത്തിന്റെ പുതിയ ചിത്രം മെറിലാൻഡ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമ്മാണം. ചിത്രത്തെ കുറിച്ച് കൂടുതൽ അപ്ഡേറ്റൊന്നും പുറത്ത് വന്നിട്ടില്ല.
മെറിലാൻഡ് സിനിമാസിനോടൊപ്പം ത്രില്ലർ ചിത്രമൊരുക്കിയാണ് വിനീത് ശ്രീനിവാസൻ വീണ്ടും നിർമ്മാതാവ് ആകുന്നത്..‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. മെറിലാൻഡ് 1955ൽ പുറത്തിറക്കിയ ‘സിഐഡി’ മലയാളത്തിലെ തന്നെ ആദ്യം ക്രൈം ത്രില്ലർ സിനിമയായിരുന്നു. ഈ ചിത്രം എഴുപത് വർഷം തികയുന്ന വേളയിലാണ് ഒരു ത്രില്ലർ സിനിമയുമായി വീണ്ടും മെറിലാൻഡ് എത്തുന്നത്.
വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ജോർജിയ, റഷ്യയുടെയും അസർബൈജാന്റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് ഷൂട്ടിങ് പൂർത്തിയായിരിക്കുന്നത്. 2024 ഏപ്രിൽ മുതൽ ഒരു വർഷമെടുത്താണ് ലൊക്കേഷൻ കണ്ടെത്തി പ്രി പ്രൊഡക്ഷൻ ജോലികൾ നടന്നത്. ഷിംല, ഛണ്ഡീഗഡ് എന്നിവിടങ്ങളിൽ 5 ദിവസത്തെ ഷൂട്ടിങ് നടന്നിരുന്നു. ഒറ്റ ദിവസത്തെ ഷൂട്ടിങ് മാത്രമാണ് കേരളത്തിൽ (കൊച്ചി) നടക്കുകയുണ്ടായത്.
content highlight: Vineeth Sreenivasan