ചിരിയുടെ മാലപ്പടക്കം സമ്മാനിച്ച ചിത്രമാണ് സിഐഡി മൂസ. 2003 ൽ പുറത്തിറങ്ങിയ ചിത്രത്തിലെ മൂലംകുഴിയിൽ സഹദേവനും അർജുൻ എന്ന നായയും എത്തിയിട്ട് ഇന്ന് 22 വർഷം തികഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ആദ്യ സ്വതന്ത്ര സംവിധാന ചിത്രത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജോണി ആന്റണി. ഫെയ്സ് ബുക്കിലായിരുന്നു പ്രതികരണം.
ജോണി ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്ന് CID മൂസ യ്ക്കും , ഞാൻ എന്ന സംവിധായകനും 22 വയസ്സ് തികയുകയാണ് ….
ഒരു സ്വതന്ത്ര സംവിധായകൻ എന്ന നിലയിൽ ഈ സിനിമയിലേക്ക് എന്നെ എത്തിച്ചവർക്കും, എന്നോടൊപ്പം പ്രവർത്തിച്ചവർക്കും, മുന്നോട്ട് പോകാൻ പിന്തുണച്ചവർക്കും ,,,
എല്ലാവർക്കും
നന്ദി നന്ദി നന്ദി
content highlight: CID Moosa