ബോളിവുഡില്‍ നിരവധി ആരാധകരുളള താരമാണ് ആമിര്‍ ഖാന്‍. താരത്തിന്റെ ഒരോ വിശേഷങ്ങളും സമൂഹമാധ്യമത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ
ആദ്യ ഭാര്യ റീന ദത്തയുമായി വേര്‍പിരിഞ്ഞതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞതിന് ശേഷം ഒന്നരവര്‍ഷം പൂര്‍ണമായും മദ്യത്തിന് അടിമയായിരുന്നു താനെന്നും ആമിര്‍ പറഞ്ഞു. ദി ലലന്‍ടോപിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
ആമിര്‍ ഖാന്റെ വാക്കുകള്‍…..
‘റീനയും ഞാനും വേര്‍പിരിഞ്ഞപ്പോള്‍, ഞാന്‍ ഒരു ബോട്ടില്‍ മദ്യം മുഴുവന്‍ കുടിച്ചു. അടുത്ത ഒന്നര വര്‍ഷത്തേക്ക് ഞാന്‍ എല്ലാ ദിവസവും മദ്യപിച്ചു കൊണ്ടിരുന്നു. എനിക്ക് ഒരു ദിവസം പോലും നന്നായി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. അമിതമായ മദ്യപാനം കാരണം എനിക്ക് ബോധം നഷ്ടപ്പെടുമായിരുന്നു. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ ജോലിക്ക് പോയിരുന്നില്ല, ചുറ്റുമുള്ള എല്ലാവരില്‍ നിന്നും അകന്നു നിന്നു. ആ സമയത്താണ് ലഗാന്‍ എന്ന സിനിമ പുറത്തിറങ്ങിയത്. ആ സമയത്ത് ഒരു പത്രം എന്നെ ‘മാന്‍ ഓഫ് ദി ഇയര്‍, ആമിര്‍ ഖാന്‍’ എന്ന് വിളിച്ചു, അത് വളരെ വിരോധാഭാസമായി തോന്നി.’
ക്വായമത് സെ ക്വായമത് തഖ്’ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച സമയത്താണ് ആമിര്‍ ഖാനും റീന ദത്തയും തമ്മില്‍ പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 1986 എപ്രില്‍ 18ന് ഇവരുടെ വിവാഹം നടന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളാണ് ആമിര്‍ ഖാനുളളത്. റീന ദത്തയ്ക്ക് ശേഷം കിരണ്‍ റാവുവിനെ 2005ല്‍ ആമിര്‍ ഖാന്‍ വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധവും കുറച്ചുവര്‍ഷത്തിന് ശേഷം വേര്‍പിരിയലിലേക്ക് എത്തി. 2021 ലാണ് ആമിറും കിരണും വേര്‍പിരിഞ്ഞത്.