വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി നായകനായി അരങ്ങേറ്റം കുറിച്ച ചിത്രം ‘ഫീനിക്സ്’ ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സൂര്യയുടെ സിനിമ കണ്ടിരിക്കുകയാണ് ഇളയ ദളപതി വിജയ്. ഫീനിക്സ് കണ്ട വിജയ്, സംവിധായകന്‍ അനല്‍ അരശിനെയും സൂര്യ സേതുപതിയേയും നേരിട്ട് കണ്ട് ചിത്രത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. വിജയുടെ കടുത്ത ആരാധകനായ സൂര്യ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും മറക്കാന്‍ ആവില്ല.
സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താന്‍, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളില്‍ സൂര്യ സേതുപതി അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ അനല്‍ അരശ് ആണ് ഫീനിക്‌സിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
Thank you @actorvijay sir.
The last hug, the kind words, the warmth and it meant everything. I’ve always looked up to you, and to feel your support on this journey is something I’ll never forget. #ThalapathyVijay ❤️ 🙏🏽#Phoenix pic.twitter.com/B8t8EWxukO— Surya sethupathi (@suryaVoffcial) July 3, 2025
വരലക്ഷ്മി, സമ്പത്ത്, ദേവദര്‍ശിനി, മുത്തുകുമാര്‍, ദിലീപന്‍, അജയ് ഘോഷ്, ഹരീഷ് ഉത്തമന്‍, മൂണര്‍ രമേശ്, അഭിനക്ഷത്ര, വര്‍ഷ, നവീന്‍, ഋഷി, നന്ദ ശരവണന്‍, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി,ആടുകളം നരേന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.