‘ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന പുത്തൻ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്ത്. സൂര്യ നായകനായി എത്തുന്ന ചിത്രത്തിൽ മലയാളി നടി മമിത നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. താല്‍ക്കാലികമായി ‘സൂര്യ 46 ‘ എന്ന് പേരിട്ട ചിത്രം ഒരു ഹാപ്പി ഫാമിലി സിനിമയായിരിക്കും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കി അറ്റ്‍ലൂരി.
മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമലായിരുന്നു സൂര്യക്ക്. ഈ ചിത്രത്തിലൂടെ പ്രേക്ഷകർ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്നത് താരത്തിന്റെ തിരിച്ചുവരവിന് വേണ്ടിയാണ്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സൂര്യ 46 ലാണ് ഇനി ആരാധകരുടെ പ്രതീക്ഷ.
നടന്റെ പുതിയ ലുക്കും ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വേണ്ടി വളരെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നതും ഏറ്റെടുക്കുന്നതും. ‘ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 .
STORY HIGHLIGHT: venky atluri directed suriya film udpate