തെന്നിന്ത്യന്‍ താരറാണിമാരില്‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. താരത്തെ കുറിച്ചുളള എല്ലാം വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിന്റ വിവാഹമോചനവും പ്രണയവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു ‘ടോക്‌സിക്’ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി. എന്നാല്‍, ഈ ബന്ധം തന്റെ മുന്‍ ഭര്‍ത്താവ് നാഗ ചൈതന്യയുമായോ മറ്റൊരു വ്യക്തിയുമായോ ഉള്ളതല്ല, എന്നാണ് താരം വെളിപ്പെടുത്തിയത്.’ടേക്ക് 20′ എന്ന ഹെല്‍ത്ത് പോഡ്കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ ആയിരുന്നു നടിയുടെ പ്രതികരണം.
സാമന്തയുടെ വാക്കുകള്‍….
‘ഞാന്‍ എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി, എന്റെ ദിനചര്യയില്‍ ഞാന്‍ വളരെ സന്തോഷവതിയായിരുന്നു. പക്ഷേ, ഒരു കാര്യം എനിക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല എന്റെ ഫോണുമായുള്ള ഈ ബന്ധം. ‘ഇത് എന്റെ ജോലിയാണ്, ഇത് ചെയ്യേണ്ടത് അത്യാവശ്യമാണ്’ എന്നൊരു തെറ്റായ ധാരണ എനിക്കുണ്ടായിരുന്നു’. ഈ അടിമത്വം തന്റെ മനസ്സിന്റെ സമാധാനത്തിനും ദിനചര്യയ്ക്കും തടസ്സമായപ്പോള്‍, അവര്‍ ഒരു ധീരമായ തീരുമാനമെടുത്തു മൂന്ന് ദിവസത്തെ ‘സൈലന്‍സ് റിട്രീറ്റ്’. ‘ഈ മൂന്ന് ദിവസത്തെ ഡിടോക്‌സ് എന്റെ മനസ്സിനെ ശാന്തമാക്കി. ഫോണിനോടുള്ള ആസക്തി എന്റെ അഹംബോധവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി. ഫോണ്‍ ഇല്ലാതെ, നിനക്ക് നിന്റെ യഥാര്‍ത്ഥ സ്വത്വം മനസ്സിലാകും. നീ ഒരു പുഴുവിനെയോ പക്ഷിയെയോ പോലെ, ഒരു സാധാരണ ജീവിയാണ്. ജനിക്കുക, ജീവിക്കുക, മരിക്കുക,എല്ലാം അത്ര ലളിതമാണ്. ഈ ഡിജിറ്റല്‍ ഡിടോക്‌സ് അനുഭവം തന്റെ ജീവിതത്തില്‍ ഒരു വലിയ വഴിത്തിരിവായിരുന്നു.’
2022-ല്‍ മയോസൈറ്റിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേള എടുത്ത സാമന്ത, തന്റെ ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും മുന്‍ഗണന നല്‍കി. ഈ കാലയളവില്‍, ഒട്ടേറെ ജീവിതശൈലി മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇത് ഇവര്‍ മുന്‍പ് തന്റെ ഹെല്‍ത്ത് പോഡ്കാസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.