Entertainment

‘ആരെയും കണ്ണടച്ച് വിശ്വസിക്കരുത്,സാഹചര്യം നേരിടാന്‍ പഠിക്കണം’; പുതിയ വീഡിയോയുമായി മഹീന മുന്ന

ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ താരമാണ് റാഫി. സുമേഷ് എന്ന കഥാപാത്രത്തെയാണ് പരമ്പരയില്‍ താരം അവതരിപ്പിച്ചത്. ഈ സീരിയല്‍ കണ്ടാണ് റാഫിയുടെ ഭാര്യ മഹീന മുന്ന, താരത്തെ ഇഷ്ടപ്പെട്ടതു തന്നെ. ഇവരുടെ വിവാഹചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇടക്ക് നാട്ടില്‍ വന്ന വിശേഷങ്ങളും മഹീന തന്റെ വ്‌ളോഗുകളിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ഫോട്ടോകളില്‍ റാഫി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് റാഫിയുമായി വേര്‍പിരിഞ്ഞോ എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, റാഫിയുമായി താന്‍ വേര്‍പിരിഞ്ഞെന്നും കോമഡി ചെയ്യുന്ന വ്യക്തി അങ്ങനെയെന്ന് കരുതരുത് എന്നും മഹീന പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന്റെ തുടര്‍ച്ചയായി പുതിയ വ്‌ളോഗ് പങ്കുവെച്ചിരിക്കുകയാണ് മഹീന.

മഹീന പറഞ്ഞത്…..

”ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്ന കൂട്ടത്തിലാണ് താനെന്നും അങ്ങനെ ആകരുത്. അടുത്തിടെയായി എന്റെ വീഡിയോകള്‍ കണ്ട് ഒരുപാടു പേര്‍ മെസേജ് അയക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ ഉള്ള സ്ത്രീകള്‍ വരെ അതിലുണ്ട്. എന്റെ അവസ്ഥയിലൂടെ തന്നെ കടന്നുപോയവരാണ് പലരും. ഇതുവരെയുള്ള ജീവിത്തില്‍ എന്ത് പഠിച്ചുവെന്ന് ചിലര്‍ ചോദിക്കാറുണ്ട്. ആരെയും കണ്ണടച്ച് വിശ്വാസിക്കാതിരിക്കുക എന്നതാണ് അതില്‍ ഒന്നാമത്തേത്. എന്റെ അനുഭവങ്ങളാണ് അങ്ങനെ പറയാന്‍ കാരണം. സുഹൃത്ബന്ധങ്ങളില്‍ അടക്കം ഞാന്‍ ഒരുപാട് ചതിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ചാടിക്കയറി തീരുമാനം എടുക്കരുത്. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ട് വേണം തീരുമാനങ്ങള്‍ എടുക്കാന്‍. എത്ര ആലോചിച്ച് തീരുമാനം എടുത്താലും നമുക്ക് ചതികള്‍ പറ്റാം. നീ ഒരു പൊട്ടത്തിയായതുകൊണ്ടാണ് ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്നതെന്ന് പലരും എന്നോട് പറയാറുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ പഠിക്കണം. കുറച്ച് ബുദ്ധിമുട്ടാണെങ്കിലും ആ കഴിവ് നമ്മള്‍ ഉണ്ടാക്കണം”.

2022ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ വര്‍ഷം മഹീന ദുബായിലേക്ക് താമസം മാറ്റിയിരുന്നു. പിന്നീട് മഹീന റാഫി എന്ന പേര് മാറ്റി മഹീന മുന്ന എന്നാക്കിയതും വലിയ ചര്‍ച്ചയായിരുന്നു.