ബോളിവുഡ് സിനിമയായ രാമായണയുടെ ടീസർ ഇന്നലെയാണ് വന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യാഷും ആണ് എത്തുന്നത്. സിനിമയിൽ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഇപ്പോഴിതാ താരത്തിന് നേരെ വിമർശനങ്ങളാണ് ഉയരുന്നത്. ‘സീതയാക്കാന്‍ വേറെ ആരേയും കിട്ടിയില്ലേ? സായ് പല്ലവിക്കു ലുക്ക് പോര’ എന്നിങ്ങനെയാണ് വരുന്ന പ്രതികരണങ്ങള്‍.
ചിത്രത്തില്‍ ആകെയുള്ള നെഗറ്റീവ് സായ് പല്ലവി സീതയാകുന്നു എന്നതാണെന്ന് ചിലര്‍ പറയുന്നു. സീതയായി സായ് പല്ലവി മിസ് കാസ്റ്റാണ്, സീതയാകാനുള്ള പ്രത്യേക ലുക്ക് സായ് പല്ലവിയ്ക്കില്ലെന്നും ചിലര്‍ പറയുന്നു. ആദ്യ കാഴ്ചയില്‍ തന്നെ അട്രാക്ഷന്‍ തോന്നുന്ന ആളല്ല സായ് പല്ലവിയെന്നും ഇക്കൂട്ടര്‍ പറയുന്നുണ്ട്. ഇതിനിടെ സായ് പല്ലവിയ്ക്ക് പകരം കയാദു ലോഹറിനെ സീതയാക്കണമായിരുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്.
എന്നാല്‍ സായ് പല്ലവിയുടെ കാസ്റ്റിംഗിനെ അനുകൂലിച്ചും നിരവധി പേര്‍ എത്തുന്നത്. ചരിത്ര സിനിമകള്‍ സായ് പല്ലവിയ്ക്ക് ചെയ്യാനാകില്ലെന്ന് പറയുന്നവര്‍ ശ്യാം സിംഘ റോയ് എന്ന ചിത്രം കാണണമെന്നാണ് അവര്‍ പറയുന്നത്. സായ് പല്ലവി ഗംഭീര നടിയാണ്. ഇതുവരെയും സായ് പല്ലവിയില്‍ നിന്നും മോശം പ്രകടനങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത്തവണയും വിമര്‍ശകരുടെ വായടപ്പിക്കാന്‍ സായ് പല്ലവിയ്ക്ക് സാധിക്കുമെന്നും അനുകൂലിച്ചെത്തുന്നവര്‍ പറയുന്നു. സിനിമയിലെ സായ് പല്ലവിയുടെ ലുക്ക് പോലും പുറത്ത് വിട്ടിട്ടില്ല, ആ സാഹചര്യത്തില്‍ വിമര്‍ശകര്‍ ഒരു പൊടിയ്ക്ക് അടങ്ങണമെന്നാണ് താരത്തിന്റെ ആരാധകര്‍ പറയുന്നത്.
നിതീഷ് തിവാരിയാണ് രാമായണ സംവിധാനം ചെയ്യുന്നത്. എആര്‍ റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. രണ്‍ബീര്‍ കപൂര്‍, യഷ്, സായ് പല്ലവി എന്നിവര്‍ക്കൊപ്പം സണ്ണി ഡിയോള്‍, രവി ദൂബെ, വിവേക് ഒബ്‌റോയ്, രകുല്‍ പ്രീത് സിങ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നമിത് മല്‍ഹോത്രയാണ് സിനിമയുടെ നിര്‍മാണം. അടുത്ത വര്‍ഷം ദീപാവലിയ്ക്കാണ് ആദ്യ ഭാഗം റിലീസാവുക. 2027 ല്‍ രണ്ടാം ഭാഗവും പുറത്തിറങ്ങും.