മലയാള പുതുമുഖ നടിമാരില്‍ പ്രധാനിയാണ് അനിഷ്മ അനില്‍കുമാര്‍. ഇപ്പോഴിതാ നടന്‍ ബേസിലിനൊപ്പം മരണമാസില്‍ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചു തുറന്ന് പറയുകയാണ് താരം. ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തിരുവനന്തപുരകാരിയായ അനുഷ്‌ക ഇപ്പോള്‍ സിനിമ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലാണ് താമസം.
അനിഷ്മയുടെ വാക്കുകളിങ്ങനെ…
ബേസിലേട്ടന്റെ സിനിമകളുടെയും അഭിനയത്തിന്റെയും വലിയ ആരാധികയാണ് ഞാന്‍. അതുകൊണ്ട് തന്നെ മരണമാസില്‍ ബേസിലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ശരിക്കും ഫാന്‍ ഗേള്‍ മൊമന്റായിരുന്നു.
ബേസിലേട്ടന്‍ സന്ദര്‍ഭത്തിന് അനുസരിച്ച് നൈസര്‍ഗികമായി തമാശ പറയുന്ന ഒരാളാണ്. മരണമാസില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് നന്നായി ചെയ്യാന്‍ സാധിച്ചത് എന്റെ കോ ആക്ടര്‍ ബേസിലേട്ടന്‍ ആയതുകൊണ്ടാണ്. ചേട്ടന്‍ എപ്പോഴും ഷോട്ട് നന്നാക്കുന്നതിനായി ഓരോ നിര്‍ദേശങ്ങള്‍ തരുമായിരുന്നു.
അഭിനയിക്കുമ്പോള്‍ ചേട്ടന്‍ തരുന്ന പിന്തുണ നമുക്ക് വല്ലാത്തൊരു ആത്മധൈര്യമാണ്. ചേട്ടന്‍ സെറ്റിലെത്തിയാല്‍ അപ്പോള്‍ സെറ്റ് മുഴവന്‍ ഒരു പോസിറ്റീവ് വൈബാണ്.അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.
content highlight: Anishma Anilkumar