ദി കംപ്ലീറ്റ് ആക്ടര്‍ ആരെന്ന മലയാളികളുടെ ചോദ്യത്തിന് എന്നും ഉത്തരം അത് മോഹൻലാലെന്ന അതികായനാണ്. അഭിനയവും ജീവിതവും സ്വതസിദ്ധമാ. ശൈലികളുമാണ് പ്രേഷകരെ കൊണ്ട് അദ്ദേഹത്തെ അങ്ങനെ വിളിപ്പിച്ചത്.
എന്നാൽ താരകുലപതിയായ മോഹൻലാലിന് ആ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. അദ്ദേഹം കംപ്ലീറ്റ് ആക്ടര്‍ എന്ന് വിളിക്കുന്നത് സാക്ഷാൽ ജഗതി ശ്രീകുമാറിനെയാണ്. മലയാളികള്‍ നെഞ്ചിലേറ്റിയ ജഗതിയാണ് ഒരു കംപ്ലീറ്റ് ആക്ടര്‍ എന്നും കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു അദ്ദേഹമെന്നുമാണ് മോഹൻലാൽ പറയുന്നത്.
മോഹന്‍ലാലിന്റെ വാക്കുകള്‍…..
എല്ലാവരും അദ്ദേഹത്തിനെ മിസ് ചെയ്യുന്നു. ഒരു ടോം ആന്റ് ജെറി പോലെയാണ് യോദ്ധ സിനിമ കാണേണ്ടത്. അദ്ദേഹത്തിനോടൊപ്പമുള്ള എന്റെ ഒരുപാട് സിനിമകള്‍ ഒരു ടോം ആന്റ് ജെറി പോലെയാണ്. അദ്ദേഹത്തിനെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍.
അല്ലെങ്കില്‍ എന്നെ എപ്പോഴും ഉപദ്രവിക്കുന്ന ആള്‍. അതില്‍ പറ്റുന്ന മണ്ടത്തരങ്ങള്‍ വലിയ കോമഡിയാണ്. കോമഡിയുടെ ഏറ്റവും വലിയ ഒരാളായിരുന്നു അദ്ദേഹം. ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം. ഒരു കംപ്ലീറ്റ് ആക്ടര്‍ അദ്ദേഹമാണ്.
content highlight: Mohanlal the complete actor