Celebrities

മകന്റെ കയ്യിൽ കോടികൾ, പക്ഷേ അമ്മ ജീവിക്കുന്നത് തൊഴിലുറപ്പിന് പോയും! മാതാപിതാക്കൾക്ക് ചിലവിന് കൊടുക്കാൻ അഖിൽ മാരാരിന് ഇല്ലേ? സോഷ്യൽ മീഡിയ ചർച്ചകൾക്ക് മറുപടിയുമായി അഖിലിന്റെ അമ്മ | Akhil Marar mother

മകൻ പണക്കാരനായിട്ടും അമ്മ എന്തിനു തൊഴിലുറപ്പിന് പോകുന്നു എന്ന ചോദ്യം ഏറെക്കാലമായി അഖിൽ മാരാർ നേരിടുന്നുണ്ട്

ബി​ഗ് ബോസ് വിജയിയായ സംവിധായകൻ അഖിൽ മാരാർ അത്യാഡംബരപൂർവ്വമാണ് ഇപ്പോൾ ജീവിക്കുന്നത്. ലക്ഷ്വറി വാഹനങ്ങൾ മേടിച്ചു കൂട്ടുന്ന അഖിൽ ഇക്കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. എന്നാൽ മകൻ ഇത്രയധികം ആഡംബരത്തിൽ ജീവിക്കുമ്പോഴും അഖിലിന്റെ അമ്മ തൊഴിലുറപ്പ് പണിയെടുത്താണ് കുടുംബം പുലർത്തുന്നത്.

മകൻ പണക്കാരനായിട്ടും അമ്മ എന്തിനു തൊഴിലുറപ്പിന് പോകുന്നു എന്ന ചോദ്യം ഏറെക്കാലമായി അഖിൽ മാരാർ നേരിടുന്നുണ്ട്. ഇപ്പോഴിതാ നിരന്തരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് അഖിൽ. കുറെ ആളുകൾക്ക് കുറേക്കാലമായി ഒരു പ്രശ്നമാണ് മകൻ ഭയന്കര കാശുകാരനാണ് എന്തുകൊണ്ടാണ് അമ്മയെ തൊഴിലുറപ്പിനു വിടുന്നതെന്ന് അതിനുള്ള ഉത്തരമാണ് വീഡിയോ.

അഖിലിന്റെ വാക്കുകൾ ഇങ്ങനെ….

എന്റെ അമ്മ തൊഴിലുറപ്പ് ചെയ്യുന്നുണ്ട്. അമ്മ എപ്പോഴും തിരക്കിലാണ്. പല കാര്യങ്ങൾ ഉണ്ട്. ഞാൻ ഇടയ്ക്കിടെ വീട്ടിൽ വന്നുപോകുന്ന ആളാണ്. അച്ഛന്റെ ആശുപത്രികാര്യങ്ങൾ അമ്മൂമ്മയുടെ കാര്യങ്ങൾ അതിന്റെ ഇടയിൽ മനസ്സിന് സന്തോഷം കിട്ടാൻ ആണ് അമ്മ തൊഴിൽ ഉറപ്പുപണിക്ക് പോകുന്നത്.

പിന്നെ എന്റെ അമ്മയുടെ നിറം. ഇത് കണ്ടിട്ട് ബ്രാഹ്മണിക്കൽ നിറം ആയി തോന്നുന്നുണ്ടോ. എന്റെ അമ്മയും എന്റെ മകളും കറുത്തതാണ്. അതിനു എന്താണ് വിഷയം.

അമ്മ പറയുന്നത് ഇങ്ങനെ…

എന്റെ ആവശ്യങ്ങളും എന്റെ വീട്ടിലെ ആവശ്യങ്ങളും എന്റെ മോൻ ആണ് നിറവേറ്റി തരുന്നത്. പിന്നെ ഞാൻ തൊഴിലുറപ്പിനു പോകുന്നത് എന്റെ മാനസിക ഉല്ലാസത്തിനുവേണ്ടിയാണ്. എത്രയോ വർഷങ്ങൾ ആയി എന്റെ വീട്ടിലെ എല്ലാ കാര്യങ്ങളും എന്റെ മോൻ ആണ് നടത്തുന്നത്. അല്ലാതെ തൊഴിലുറപ്പിനു പോയിട്ടല്ല എന്റെ കുടുംബം പോകുന്നത്.

പക്ഷേ എനിക്ക് തൊഴിലുറപ്പിനു പോണം. അല്ലാതെ ആളുകൾ പറയുന്നപോലെ എന്റെ മോൻ പറഞ്ഞുവിടുന്നതല്ല. നാട്ടുകാർക്ക് വല്ല ഛേദം ഉണ്ടോ ഞങ്ങളുടെ ഈ കാര്യത്തിൽ ഒക്കെ ഇടപെട്ടിട്ട്. നിങ്ങൾ വല്ലാതെ ഇക്കാര്യത്തിൽ ഒന്നും ബുദ്ധിമുട്ടണ്ട. ഞാൻ പറഞ്ഞിട്ടാണ് കാറിലെ യാത്രകൾ ഒഴിവാക്കുന്നത്. ഇത് വരേയും ഞങ്ങളുടെ ജീവിതത്തിൽ ഒരു ബുദ്ധിമുട്ടുകളും ഇല്ല. ഞങ്ങൾ വളരെ സാധാരണക്കാർ ആണ്. അങ്ങനെ ജീവിക്കാൻ ആണ് താത്പര്യപ്പെടുന്നതും. അതിൽ നിങ്ങൾ ഇങ്ങനെ ഇടപെടേണ്ട കാര്യം ഉണ്ടോ.

ആവശ്യം ഇല്ലാതെ ഇങ്ങനെ ഒരു സംസാരത്തിന്റെ ഒരു കാര്യവും ഇല്ല. ഞങ്ങൾ ഒരു കാര്യത്തിലും വിഷമത്തിൽഅല്ല. അച്ഛനും മകനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാൽ അത് സ്വാഭാവികം ആണ്. ഒരു കുടുംബത്തിലെ വിഷയങ്ങൾ ഇങ്ങനെ പറയേണ്ട കാര്യം ഉണ്ടോ. എനിക്ക് മാനസികമായി ഒരു ബുദ്ധിമുട്ട് ഉണ്ടായപ്പോൾ ആണ് ഞാൻ ആ വീഡിയോയ്ക്ക് എതിരെ കേസ് കൊടുക്കുന്നത്. കഷ്ടപ്പെടുന്നത് എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. അതിൽ പരാതി ഉള്ള ആളല്ല ഞാൻ. അനാവശ്യ കാര്യങ്ങൾ പറയരുത്.

content highlight: Akhil Marar Mother