ഏറെ പ്രേക്ഷക പ്രീതി നേടിയ ജയ് മഹേന്ദ്രൻ എന്ന വെബ് സീരീസിനു ശേഷം രാഹുൽ റിജി നായരും സൈജു കുറുപ്പും ഒന്നിക്കുന്ന ചിത്രം ഫ്ലാസ്‍കിന്റെ ആദ്യ ട്രെയിലര്‍ പുറത്തുവിട്ട് റിലീസ് പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. സൈജു കുറുപ്പ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷം ചെയ്യുന്ന ചിത്രം ജൂലൈ 18നാണ് റിലീസ് ചെയ്യുക.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും നിര്‍വഹിച്ചത്. ലിജോ ജോസഫ്, രതീഷ് എം.എം. എന്നിവരാണ് മറ്റുനിര്‍മാതാക്കള്‍. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ജ്യോതികുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഗായകന്‍ കൂടിയായ ജ്യോതികുമാറിന്റെ ഔദ്യോഗിക ജീവിതത്തില്‍ ഉണ്ടാകുന്ന ചില അപ്രതീക്ഷിതവും രസകരവുമായ സംഭവവികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ചിത്രത്തിന്റെ രചനയും സംവിധായകന്‍ രാഹുല്‍ തന്നെയാണ്.
സിദ്ധാര്‍ത്ഥ് ഭരതന്‍, അശ്വതി ശ്രീകാന്ത്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, രഞ്ജിത് ശേഖര്‍, സിന്‍സ് ഷാന്‍, ശ്രീജിത്ത് ഗംഗാധരന്‍, അജേഷ് ബാബു എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം – ജയകൃഷ്‍ണൻ വിജയൻ, സംഗീതം – സിദ്ധാർത്ഥ പ്രദീപ്, എഡിറ്റിംഗ് – ക്രിസ്റ്റി സെബാസ്റ്റ്യൻ.
STORY HIGHLIGHT: saiju kurupus flask film trailer out