കടൽ കടന്നെത്തി നെഞ്ചിൽ കുടിയേറിയ കുടുംബത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. തിയേറ്ററിൽ കയ്യടികൾ വീഴാനും ആർത്തുല്ലസിച്ച് ചിരിക്കാനും, കരയാനും വലിയ താരനിരയോ മേക്കിങ്ങോ ഒന്നും ആവശ്യമില്ല എന്ന് തെളിയിച്ച ചിത്രമാണിത്. ശശികുമാറിനെയും സിമ്രാനെയും ജോഡികളാക്കി അഭിഷാൻ ജീവിന്ത് എന്ന നവാഗതൻ എഴുതി സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലി ഈ വർഷത്തെ കോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ്.
നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രം പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സ്ഡിന്‍റെ ഈ വര്‍ഷം ഏറ്റവും റേറ്റിംഗ് ലഭിച്ച സിനിമകളുടെ ലിസ്റ്റിലാണ് ഇടം നേടിയിരിക്കുന്നത്. പത്ത് സിനിമകളുടെ പട്ടികയിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് ഇപ്പോൾ ടൂറിസ്റ്റ് ഫാമിലിയുള്ളത്. ഈ ലിസ്റ്റിലുള്ള ഒരേ ഒരു ഇന്ത്യൻ സിനിമയും ഇത് തന്നെയാണ്.
റയാൻ കൂഗ്ലർ ഒരുക്കിയ ‘സിന്നേഴ്സ്’ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. പോർച്ചുഗീസ് ചിത്രമായ ലാറ്റിൻ ബ്ലഡ്: ദി ബല്ലാഡ് ഓഫ് നെയ് മറ്റോഗ്രോസോ ആണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിയൻ ചിത്രം മനസ് മൂന്നാം സ്ഥാനത്തും മാൻഡറിൻ ചിത്രമായ നെ ഴ 2 ആണ് നാലാമത്. സോറി ബേബി, സതേൺ ക്രോണിക്കിൾസ്, ലിറ്റിൽ അമേലി ഓർ ദി ക്യാരക്ടർ ഓഫ് റെയിൻ, ലേറ്റ് ഷിഫ്റ്റ്, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു സിനിമകൾ.
STORY HIGHLIGHT: tourist family in letterbox top rated movies