നടന്‍ ബാലയ്ക്ക് ലോട്ടറി അടിച്ചു. കാരുണ്യ ഭാഗ്യക്കുറിയാണ് അടിച്ചത്. നടൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വീഡിയോയിലൂട അറിയിച്ചത്. ജീവിതത്തിൽ ആദ്യമായാണ് ലോട്ടറിയടിച്ചതെന്ന് ബാല പറഞ്ഞു.
സമ്മാനത്തുക ഭാര്യ കോകിലയ്ക്ക് താരം കൈമാറി. ശേഷം ആര്‍ക്കെങ്കിലും നല്ലത് ചെയ്യൂവെന്ന് അദ്ദേഹം കോകിലയോട് പറഞ്ഞു. കാരുണ്യ ലോട്ടറിയുടെ 25,000 രൂപയാണ് സമ്മാനമായി ലഭിച്ചത്. ആദ്യത്തെ തവണ, എന്റെ ഭാഗ്യം, നമ്മുടെ ഭാഗ്യം എന്ന് ബാല വീഡിയോയിൽ പറയുന്നത് കാണാം. അടിച്ച ലോട്ടറിയുടെ നമ്പറും സമ്മാനത്തുകയുമെല്ലാം അദ്ദേഹം വീഡിയോയില്‍ പ്രദർശിപ്പിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
എലിസബത്തുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ബാല കോകിലയെ വിവാഹം കഴിച്ചത്. ബാലയുടെ വിവാഹ ബന്ധം സംബന്ധിച്ച് പലപ്പോഴും വാർത്തകൾ വരാറുണ്ട്. മുൻ പങ്കാളികൾ ബാലയ്ക്കെതിരെ രംഗത്ത് എത്തിയപ്പോഴെല്ലാം കോകില ബാലയ്ക്ക് ഒപ്പം നിലയുറപ്പിച്ചിരുന്നു.
content highlight: Actor Bala