അനുഭവങ്ങളും വായനയുമാണ് തന്നെ അഭിനയവൃത്തിയിലേക്ക് എത്തച്ചതെന്ന് തുറന്ന് പറഞ്ഞ് നടൻ ഇന്ദ്രൻസ്.
വായനശാലകളും പുസ്തകങ്ങളും എനിക്കെല്ലാകാലവും പ്രീയപ്പെട്ടതാണ്. പീപ്പിള്‍സ് മിഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്പ്‌മെന്റിന്റെ 2024 ലെ പീപ്പിള്‍സ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങള്‍ വായിച്ച് അതിലെ കഥാപാത്രങ്ങളെ താന്‍ മോഷ്ടിച്ച് അഭിനയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകങ്ങള്‍ തന്ന അറിവുകള്‍ വെച്ചാണ് ലോകം കാണുന്നതും സിനിമയില്‍ അഭിനയിക്കുന്നതും. തനിക്കറിയാവുന്നതില്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ വായനാ ശീലമുള്ള വ്യക്തിയാണ് ഇന്ദ്രന്‍സ് എന്ന് സാഹിത്യകാരന്‍ ടി പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് പറഞ്ഞു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പീപ്പിള്‍സ് മിഷന്‍ ചെയര്‍മാനുമായ ഡോ. വി ശിവദാസന്‍ എം പി അധ്യക്ഷനായി.
മയ്യില്‍ സഫ്ദര്‍ ഹാഷ്മി ഗ്രന്ഥാലയവും പെരളം എ കെ ജി വായനശാലയുമാണ് മികച്ച വായനശാലകളായി തിരഞ്ഞെടുക്കപ്പെട്ടത്. പിണറായി സി മാധവന്‍ സ്മാരക വായനശാല സെക്രട്ടറി അഡ്വ. വി പ്രദീപന്‍ മികച്ച ലൈബ്രറി സെക്രട്ടറിക്കുള്ള അവാര്‍ഡിന് അര്‍ഹമായി. ചെറുതാഴം ഭഗത് സിങ് സാംസ്‌കാരിക വേദി ലൈബ്രേറിയന്‍ പി വിപിനയാണ് മികച്ച ലൈബ്രേറിയന്‍.
content highlight: Indrans