ചിദംബരം രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2024-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിര്‍, സൗബിന് ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രത്തിന് തമിഴ്നാട്ടില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സ് പോലെ തന്നെ തമിഴ് നാട്ടില്‍ ഓടിയ നിരവധി മമ്മൂട്ടി ചിത്രങ്ങള്‍ ഉണ്ടെന്ന് തുറന്ന് പറയുകയാണ് സംവിധായകന് റാം. ന്യൂഡല്‍ഹി, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകളൊക്കെ തമിഴ്നാട്ടില്‍ ഏറെക്കാലം തിയേറ്ററുകളില്‍ ഓടിയ പടങ്ങളാണെന്നും സില്ലിമോങ്ക്സ് മോളിവുഡിന് നല്കിയ അഭിമുഖത്തില്‍ സംവിധായകന് പറഞ്ഞു.
സംവിധായകന്റെ വാക്കുകള്‍….
‘മമ്മൂട്ടി സാറിന്റെ പടങ്ങള്‍ തമിഴ്നാട്ടില്‍ വിജയിക്കും. മലയാളത്തില്‍ പിന്നെ പറയേണ്ടല്ലോ. മഞ്ഞുമ്മല്‍ ബോയ്സിനെ തമിഴ്നാട്ടിലെ മനുഷ്യര്‍ ഏറ്റെടുത്തത് പോലെ ഒരുകാലത്ത് മമ്മൂട്ടി ചിത്രങ്ങളേയും ഏറ്റെടുത്തിരുന്നു. ന്യൂഡല്‍ഹി, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകള്‍ക്കൊക്കെ തമിഴ്നാട്ടില്‍ വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. വേറെയും പല പടങ്ങളും തമിഴ്നാട്ടില്‍ ഹിറ്റായിരുന്നു. തമിഴ്നാട്ടില്‍ മമ്മൂട്ടി സുപരിചിതനാണ്. ഞാന്‍ പറയുന്നത് ഏറെക്കാലം മുമ്പത്തെ കാര്യമാണ്. അക്കാലം മുതല്‍ അദ്ദേഹത്തെ എല്ലാവര്ക്കും അറിയും. അതൊക്കെ കൊണ്ടാണ് അദ്ദേഹത്തെ തമിഴില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്.’
















