ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെലുങ്ക് സിനിമയിലെ മുന്‍നിര സംവിധായകരുടെ പട്ടികയില്‍ ഇടം നേടിയ സംവിധായകനാണ് വെങ്കി അറ്റ്‌ലൂരി. ഇപ്പോഴിതാ ദുല്‍ഖറിനെ നായകനാക്കി സംവിധാനം ചെയ്ത ലക്കി ഭാസ്‌കറിന് ശേഷം തനിക്ക് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നെന്നും എന്നാല്‍ പീരിയഡ്, ത്രില്ലര്‍ സിനിമകള്‍ ചെയ്യുന്നതിനോട് താല്‍പര്യമില്ലെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍. തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്ന വെങ്കി അറ്റ്‌ലൂരിയുടെ പ്രതികരണം.
വെങ്കി അറ്റ്‌ലൂരിയുടെ വാക്കുകള്‍….
‘ലക്കി ഭാസ്‌കറിന് ശേഷം നിര്‍മ്മാതാക്കളില്‍ നിന്ന് എനിക്ക് ബയോപിക് ഒരുക്കാനുള്ള ഓഫറുകള്‍ ലഭിച്ചു. പക്ഷേ എനിക്ക് ബയോപിക് ചെയ്യാന്‍ താല്‍പ്പര്യമില്ല. ഇനി എനിക്ക് പീരിയഡ് സിനിമ വേണ്ട, ത്രില്ലറുകളും വേണ്ട. സന്തോഷകരമായ കുടുംബ ചിത്രങ്ങള്‍ നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മുഴുവന്‍ കുടുംബവും സന്തോഷിക്കണം, ചിരിച്ചും കരഞ്ഞും പോകണം.’
https://twitter.com/CinemaWithAB/status/1941701638726508642
1980-1990 കാലഘട്ടത്തിലെ കഥയാണ് ‘ലക്കി ഭാസ്‌കര്‍’പറഞ്ഞത്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തില്‍ നായിക. ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ കുമാര്‍ ആയിട്ടായിരുന്നു ദുല്‍ഖര്‍ ചിത്രത്തില്‍ എത്തിയത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ്.