വമ്പന്‍ താരനിരയും ബഡ്ജറ്റുമായി ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ എന്ന ടാഗ് ലൈനോടെയാണ് ‘രാമായണ’ ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി രണ്‍ബീര്‍ കപൂറിനെതിരെ ഹേറ്റ് ക്യാമ്പയിന്‍ നടക്കുകയാണ്. ഇപ്പോഴിതാ രാമായണ വിവാദത്തില്‍ രണ്‍ബീര്‍ കപൂറിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക ചിന്‍മയി.
ചിന്മയിയുടെ കുറിപ്പ്….
‘ദൈവത്തിന്റെ പേര് ഉപയോഗിക്കുന്ന ബാബാജിമാര്‍ക്ക് റേപ്പിസ്റ്റുകളാകാം, ഭക്ത ഇന്ത്യയില്‍ വോട്ടിന് വേണ്ടിപരോള്‍ അനുവദിക്കാം, എന്നിരുന്നാലും ഒരാള്‍ കഴിക്കുന്ന ഭക്ഷണമാണ് വലിയ പ്രശ്‌നം’.
പോസ്റ്റിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. നേരത്തെ സായ് പല്ലവിക്കെതിരെയും ഇത്തരത്തില്‍ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. സായ് പല്ലവി സീതയാകാന്‍ അനുയോജ്യയല്ല എന്ന തരത്തിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.
A babaji who uses the name of God can be a rapist and he can keep getting parole to get votes in bhakt India – however what someone eats is a big problem. https://t.co/w7FYienmke
— Chinmayi Sripaada (@Chinmayi) July 4, 2025
അതേസമയം, രണ്ടു ഭാഗങ്ങളില്‍ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. സണ്ണി ഡിയോള്‍ ഹനുമാനായും, ലാറ ദത്തയും രാകുല്‍ പ്രീത് സിങ്ങും ചിത്രത്തിലുണ്ട്. ബോബി ഡിയോള്‍ കുംഭകര്‍ണനായേക്കും എന്നും സൂചനകളുണ്ട്. നമിത് മല്‍ഹോത്രയും യഷും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 835 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോര്‍ട്ട്.