Celebrities

എനിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുള്ളത് മമ്മൂക്ക മാത്രം! അനുഭവം വെളിപ്പെടുത്തി നടൻ സുധീഷ് | Actor Sudheesh

സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

മമ്മൂക്ക ആ സിനിമയില്‍ എനിക്ക് വേണ്ടി ഡബ് ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ സുധീഷ്. വല്യേട്ടനില്‍ ഡയലോഗ് പറയുന്ന ഒരു സീക്വന്‍സില്‍, ആ ഡയലോഗ് മമ്മൂക്ക തന്നെ പറഞ്ഞതാണെന്നും സുധീഷ് പറയുന്നു. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സുധീഷിന്റെ വാക്കുകള്‍:

ഒരു പടത്തില്‍ തന്നെ ഞാന്‍ എനിക്കും ജയസൂര്യക്കും വോയ്സ് കൊടുത്തു. ഊമപെണ്ണിന് ഉരിയാടപയ്യന്‍ എന്ന സിനിമക്ക് വേണ്ടിയായിരുന്നു അത്. ജയസൂര്യക്ക് സംസാരിക്കാന്‍ പറ്റില്ലല്ലോ. സിനിമയില്‍ കാവ്യയോട് സംസാരിക്കാന്‍ അറിയുന്ന ഒരാളെ പോലെ സംസാരിക്കുന്നുണ്ട്. അപ്പോള്‍ മേശയുടെ അടിയില്‍ നിന്ന് ഞാനാണ് സംസാരിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ജയസൂര്യക്കും ഡബ്ബ് ചെയ്തിട്ടുണ്ട്.

വേറൊരു കാര്യം ഇപ്പോള്‍ പറയാം. എനിക്ക് വേണ്ടി ഒരാള്‍ ശബ്ദം കൊടുത്തിട്ടുണ്ട്. നമ്മുടെ സ്വന്തം മമ്മൂക്ക. വല്യേട്ടനില്‍ ഡയലോഗ് പറയുന്ന ഒരു സീക്വന്‍സില്‍, ആ ഡയലോഗ് മമ്മൂക്ക തന്നെ പറഞ്ഞതാണ്. കാരണം മമ്മൂക്കയുടെ ശബ്ദം ഒരിക്കലും നമ്മള്‍ക്ക് എടുക്കാന്‍ പറ്റില്ല. ആക്ഷന്‍ വേണമെങ്കില്‍ എടുക്കാം. പക്ഷേ ശബ്ദം ഒരിക്കലും പറ്റില്ല.

content highlight:  Actor Sudheesh