രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണ് കൂലി. ലോകേഷ് കനകരാജിനും ഏറെ പ്രതീക്ഷയുള്ള ഒരു പ്രൊജക്റ്റാണ് ഇത്. ഇപ്പോഴിതാ രണ്ട് വര്‍ഷം ചിത്രത്തിന് പിന്നാലെയായിരുന്നുവെന്നും,നോ ഫാമിലി, നോ ഫ്രണ്ട്‌സ്, എല്ലാ സമയവും കൂലിക്ക് വേണ്ടിയായിരുന്നുവെന്നും വ്യക്തമാക്കിയിരിക്കുകയാണ് ലോകേഷ്.
ലോകേഷിന്റെ വാക്കുകള്‍….
‘രണ്ട് വര്‍ഷമാണ് ഈ ചിത്രത്തിനായി ചെലവഴിച്ചത്. രണ്ട് വര്‍ഷം കൂലിക്ക് പിന്നാലെയായിരുന്നു. നോ ഫാമിലി, നോ ഫ്രണ്ട്‌സ്, എല്ലാ സമയവും കൂലിക്ക് വേണ്ടിയായിരുന്നു.’
കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 350 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന കൂലിയില്‍ രജനികാന്തിനൊപ്പം നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്.