Celebrities

കഫേ ആസ്വാദകരുടെ പ്രിയപ്പെട്ട ഇടം ‘കപ്സ് കഫേ’ ; പുതിയ സംരംഭവുമായി കപിൽ ശർമ – kapil sharma opens kaps cafe

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരെ അമ്പരിപ്പിക്കുന്ന രീതിയിൽ ​ശരീരഭാരം കുറച്ച് എത്തിയ ബോളിവുഡ് താരം കപിൽ ശർമയുടെ വെയിറ്റ് ലോസ് ജേർണിയായിരുന്നു ആരാധകരുടെ ചർച്ചാ വിഷയം. എന്നാൽ ഇപ്പോഴിതാ താരത്തിന്റെ പുതിയ സംരംഭമാണ് ആരാധക ശ്രദ്ധ നേടുന്നത്. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ആണ് കപിൽ പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഭാര്യ ഗിന്നി ചത്രാത്തിനൊപ്പം ചേർന്നാണ് കപിൽ ‘കപ്സ് കഫേ’ എന്ന പുതിയ സംരംഭം തുറന്നിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങുകളൊന്നുമില്ലാതെ കഴിഞ്ഞ ആഴ്ചയാണ് പേസ്റ്റൽ തീമിലുള്ള കഫേ സന്ദർശകർക്കായി തുറന്നു നൽകിയത്. ‘കപ്സ് കഫേ’ ആരാധകരുടെ ഇഷ്ടയിടമായി മാറിയിട്ടുണ്ട്. ലെമൺ പിസ്ത കേക്ക്, ഫഡ്ജി ബ്രൗണികൾ,ക്രൊസാൻ്റ്, ക്രാൻബെറി കുക്കീസ്, പരമ്പരാഗത പഞ്ചാബി വിഭവമായ ഗുർ വാലെ ചാവൽ, മുതൽ വൈറൽ മാച്ച ലാറ്റെ, വാനില കോൾഡ് ബ്രൂ തുടങ്ങിയവ വരെ ഇവിടെ ലഭ്യമാണ്.

പിങ്ക്, ക്രീം, വെള്ള നിറങ്ങളിലാണ് കഫേയുടെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയിരിക്കുന്നത്.

STORY HIGHLIGHT: kapil sharma opens kaps cafe