മലയാളികളുടെ പ്രിയപ്പെട്ട അനൂപ് മേനോന്റെ നായികയായി ശീലു ഏബ്രഹാം എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മനോജ് പാലോടൻ ആണ് ചിത്രം സംവിധാനം ചെയ്യന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തിൽ തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവർ ചിത്രത്തിൽ ഉണ്ട്.
അബാം മൂവീസിന്റെ ബാനറിൽ ശീലു ഏബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമിക്കുന്ന ചിത്രമാണ് ‘രവീന്ദ്രാ നീ എവിടെ?’. തീർത്തും ഹാസ്യത്തിന് ഒപ്പം കുടുംബ പ്രേക്ഷകർക്കും ഒരുപോലെ രസിക്കുന്ന ചിത്രം ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്നെന്ന പ്രത്യേകതയും ഉണ്ട്.
ബി.കെ. ഹരി നാരായണന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സിദ്ദീഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി. നിസ, ഇതൾ മനോജ് തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം ഈ മാസം തിയറ്റുകളിലെത്തും.