ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തില്‍ അനിരുദ്ധാണ് മ്യൂസിക്ക്. ചിത്രത്തില്‍ ആമിര്‍ ഖാന്‍ കാമിയോ വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ആമിറിന്റെ കഥാപാത്രത്തിനെക്കുറിച്ച് നാഗാര്‍ജുന പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുകയാണ്.
നാഗാര്‍ജുനയുടെ വാക്കുകള്‍……
”എനിക്കും ആമിറിനും കോമ്പിനേഷന്‍ സീനുകള്‍ ഇല്ല. ഞങ്ങളുടേത് സിനിമയില്‍ രണ്ട് ചാപ്റ്ററുകള്‍ ആയിട്ടാണ് വരുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ ഞാന്‍ പിന്നീട് കണ്ടു. ഗംഭീര പെര്‍ഫോമന്‍സ് ആണ് അദ്ദേഹം സിനിമയില്‍ നടത്തിയിരിക്കുന്നത്. ഒരു പുതിയ ആമിര്‍ ഖാനെ കണ്ട് നിങ്ങള്‍ ഷോക്ക് ആകും’.
ആമിറിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു. ദഹാ എന്നാണ് സിനിമയിലെ ആമിര്‍ ഖാന്റെ കഥാപാത്രത്തിന്റെ പേര്. കണ്ണാടിയും വെച്ച് സ്മോക്ക് ചെയ്യുന്ന ആമിറിന്റെ പക്കാ മാസ് പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആമിര്‍ ഖാന്‍ രജിനികാന്തിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്നും ആക്ഷന്‍ സീനുകള്‍ ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായാണ് സിനിമയെത്തുന്നത്. ചിത്രം ഐമാക്‌സ് സ്‌ക്രീനുകളിലും പ്രദര്‍ശനത്തിനെത്തും. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററില്‍ എത്തുന്നത്.