നടന്‍ ബാലയ്ക്കു വീണ്ടും ലോട്ടറിയടിച്ചു. 25000 രൂപ കഴിഞ്ഞ ദിവസം കാരുണ്യ ടിക്കറ്റ് വഴി ലഭിച്ചതിനു പിന്നാലെയാണ് വീണ്ടും ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.
ഇത്തവണ അടിച്ചിരിക്കുന്നത് ഭാഗ്യതാര ലോട്ടറിയാണ്. 100 രൂപയാണ് അന്‍പത് രൂപയുടെ ടിക്കറ്റിന് ലഭിച്ചിരിക്കുന്നത്.
ബാല പങ്കിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.
താരത്തിന്റെ ഭാഗ്യത്തെക്കുറിച്ച് പുകഴ്ത്തി നിരവധി പേര്‍ എത്തുന്നുണ്ട്. എന്നാല്‍ ചിലരാകട്ടെ ചെറിയ തുക കിട്ടിയത് ആഘോഷിക്കുന്നതിനെ കളിയാക്കുകയും ചെയ്യുന്നുണ്ട്.
content highlight: Actor Baala