കഴിഞ്ഞ ദിവസമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന്റെ ജനനത്തോടനുബന്ധിച്ച് ദിയ ചെയ്ത വ്‌ളോഗും നിമിഷനേരം കൊണ്ടാണ് വൈറലായത്. ഇതിനകം അഞ്ച് മില്യനിലേറെ ആളുകളാണ് ദിയയുടെ വ്‌ളോഗ് കണ്ടത്. ദിയയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളും വരുന്നുണ്ട്. ഇപ്പോഴിതാ ദിയയെയും കുടുംബത്തെയും പിന്തുണച്ച് നടി സ്‌നേഹ ശ്രീകുമാര്‍ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
സ്‌നേഹയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
”വളരെ സന്തോഷം തോന്നിയ ഫോട്ടോ. തന്റെ വേദനയില്‍ കൂട്ടായി ഒരു കുടുംബം മുഴുവന്‍ കൂടെ നില്‍ക്കുന്നു, അത് നല്‍കുന്ന മാനസിക പിന്തുണ വലുതാണ്. ദിയ ശരിക്കും ഭാഗ്യവതി ആണ്, ഒപ്പം അടുത്തുനിന്നു മാറാതെ നില്‍ക്കുന്ന അശ്വിനും.. വര്‍ഷങ്ങള്‍ക്കു ശേഷം ആ കുടുംബത്തിലേക്ക് ഒരു ആണ്‍കുട്ടി വന്നത്, അവരുടെ സന്തോഷം അവരുടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുന്നതില്‍ എന്ത് തെറ്റാണു ഉള്ളത്. നെഗറ്റീവ് കമന്റ് ഇടുന്നവരോട് എത്രപേരുടെ വീടുകളില്‍ സ്ത്രീകള്‍ക്ക് വേണ്ട സമയത്തു മാനസിക പിന്തുണ കൊടുക്കാന്‍ സാധിക്കാറുണ്ട്? സ്ത്രീയാകുമ്പോള്‍ അങ്ങിനെയൊക്കെയാ, പണ്ട് ഇങ്ങനെ ഒന്നുമില്ലല്ലോ എന്ന് പറയുന്നവരോട് നിങ്ങള്‍ കുറച്ചു മാറ്റി ചിന്തിച്ചാല്‍ കുറച്ചു കൂടി സന്തോഷമുള്ളതാകും ജീവിതം.
ഗര്‍ഭിണിയാകും മുതല്‍ പ്രസവസമയത്തും അതിനുശേഷം മാനസികവും ശാരീരികവുമായി 100 ശതമാനം നോര്‍മല്‍ അവസ്ഥയിലാകും വരെ സ്ത്രീക്ക് വേണ്ട പരിഗണനയും ശ്രദ്ധയും കൊടുക്കാന്‍ വീട്ടിലുള്ളവര്‍ ശ്രദ്ധിക്കണം, അതല്ലെങ്കില്‍ അവരുടെ മനസിന്റെ താളം തെറ്റും. അങ്ങനെ മാനസികമായി പല വെല്ലുവിളികളും നേരിട്ട ആളാണ് ഞാന്‍. ടോക്‌സിക് ആയ ഒരാള്‍ മതി ഈ സമയത്തു നമ്മുടെ താളം തെറ്റിക്കാന്‍.. അത്തരം ആളുകളെ ഇനി ജീവിതത്തില്‍ അടുപ്പിക്കില്ല എന്ന ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞാണ് സത്യത്തില്‍ കുറച്ചെങ്കിലും ഞാന്‍ ഓക്കെ ആയത്”.