Entertainment

‘താനൊരു പാര്‍ട്ട് ടൈം അഭിനേത്രിയും ഫുള്‍ ടൈം രാഷ്ട്രീയക്കാരിയുമാണ്’:മിനി സ്‌ക്രീനില്‍ തിരിച്ചെത്തുന്നതിനെ കുറിച്ച് സ്മൃതി ഇറാനി

ഇരുപതിയഞ്ച് വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത ടി വി സീരിയലിന്റെ രണ്ടാം ഭാഗത്തിലൂടെ, മുന്‍ മന്ത്രിയും എംപിയുമായ ബിജെപി നേതാവ് സ്മൃതി ഇറാനി വീണ്ടും മിനി സ്‌ക്രീനിലേക്ക് . ആരാധകര്‍ക്ക് പ്രിയപ്പെട്ട തുളസി വിരാനി എന്ന കഥാപാത്രമായി ക്യും കി സാസ് ഭീ കഭീ ബഹു ഥീ എന്ന സീരിയലിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് സ്മൃതിയുടെ റീ എന്‍ട്രീ.

സ്മൃതിയുടെ വാക്കുകള്‍….

‘രാഷ്ട്രീയക്കാരിയായ തനിക്ക് നേരെ എന്ത് വന്നാലും അത് പ്രശ്നമല്ല.
ഒപ്പം താനൊരു പാര്‍ട്ട് ടൈം അഭിനേത്രിയും ഫുള്‍ ടൈം രാഷ്ട്രീയക്കാരിയുമാണ്.
ഒരേ സമയം രണ്ട് ഉത്തരവാദിത്തങ്ങളും കൃത്യമായി തന്നെ കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിയും. പല രാഷ്ട്രീയക്കാരും പാര്‍ട്ട് ടൈം അഭിഭാഷകരും അധ്യാപകരും മാധ്യമപ്രവര്‍ത്തകരുമാകുന്നുണ്ട്. അങ്ങനെയുള്ളവര്‍ രണ്ട് കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയാണ്. അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യവുമാണ്. അതേസമയം രാഷ്ട്രീയക്കാരുള്‍പ്പെടെ മറ്റുള്ളവരില്‍ നിന്നും താന്‍ വ്യത്യസ്തയാകുന്നത് ഒരു അഭിനേത്രിയെന്ന നിലയില്‍ സ്പോട്ട്ലൈറ്റില്‍ നില്‍ക്കുന്നതിനാലാണ്.’

അഭിനയത്തിലേക്കുള്ള തിരിച്ചുവരവില്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ പ്രശ്നങ്ങളോ നേരിട്ടോ എന്ന ചോദ്യത്തിന് ആയിരുന്നു സ്മൃതിയുടെ മറുപടി.