ഉച്ചയ്ക്ക് തമിഴ് സ്റ്റൈല്‍ ഭക്ഷണം ആയാലോ? രുചികരമായി കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന സാമ്പാര്‍ സാദം റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
പൊന്നിയരിയും തുവരപരിപ്പും ഉപ്പും നെയ്യും വേവിച്ചെടുക്കുക. പിരിയന്‍ മുളക്, മല്ലി, പട്ട, പെരുംഞ്ചീരകം, നല്ലജീരകം, കുരുമുളക്, കടലപരിപ്പ്, ഉഴുന്ന് എന്നിവ വറുക്കുക. കാല്‍കപ്പ് തേങ്ങയും ചെറുതായി വറുത്തെടുക്കാം. ഇത് എല്ലാം മിക്‌സിയില്‍ അരച്ച് എടുക്കാം. പച്ചക്കറികള്‍ ചെറിയ കഷ്ണങ്ങളാക്കുക. വെളിച്ചെണ്ണ ചൂടാക്കി, ഉലുവയും കായപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കാം.
ഇതിലേക്ക് ചെറിയ ഉള്ളിയും സവാളയും രണ്ട് പച്ചമുളകും ചേര്‍ത്ത് വഴറ്റാം. അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ എല്ലാം ചേര്‍ത്ത് വഴറ്റാം. വറത്തു വച്ചിരിക്കുന്ന മസാല പേസ്റ്റും ചേര്‍ത്ത് പച്ചക്കറികള്‍ വേവിച്ച് എടുക്കണം. അതിലേക്ക് പുളി പിഴിഞ്ഞതും വേവിച്ച് വച്ചിരിക്കുന്ന ചോറ് – പരിപ്പ് മിശ്രിതവും ചേര്‍ത്ത് യോജിപ്പിക്കുക. മല്ലിയില, ചൂടാക്കിയ നെയ്യില്‍ കടുക്, കറിവേപ്പില, കശുവണ്ടിപരിപ്പ്, കായപ്പൊടി വറുത്ത് ചേര്‍ക്കുക.