ദിയ കൃഷ്ണയുടെ പ്രസവ വീഡിയോ ചർച്ചയായതിന് പിന്നാലെ പൊട്ടി പുറപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
നമ്മളിൽ പലർക്കും കിട്ടാതെ പോയ അപൂർവ്വ ഭാഗ്യമാണ് ദിയ കൃഷ്ണക്കും കുഞ്ഞിനും ലഭിച്ചതെന്നും ദിയയുടെ പ്രസവം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ലെന്നും ഭാഗ്യലക്ഷ്മി കുറിച്ചു.
ഭാഗ്യലക്ഷ്മി എഴുതുന്നു…..
പണ്ടൊക്കെ ഒരു ഗർഭിണിയെ പ്രസവിക്കാൻ ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോ അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ,ഭയം. വേദന കൊണ്ട് കരഞ്ഞ് നിലവിളിക്കുമ്പോ ചില നഴ്സ്മാരുടെ പരിഹാസവും, അതിലൂടെ അവൾ അനുഭവിച്ചിരുന്ന മാനസിക സംഘർഷവും അത് ആ പെണ്ണിനേ അറിയൂ. പിന്നീട് ബന്ധുക്കളെ കാണുമ്പോഴേ അവൾക്ക് ശ്വാസം നേരെയാവൂ..
ദിയയുടെ പ്രസവം ഞാൻ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല. സ്നേഹങ്ങൾക്ക് നടുവിൽ സ്നേഹിക്കുന്നവർക്ക് നടുവിൽ, കിടന്ന് പ്രസവിച്ച ദിയയും പിറന്നു വീണ ആ കുഞ്ഞും ഭാഗ്യം ചെയ്തവരാണ്. അമ്മയും അച്ഛനും ഭർത്താവും, സഹോദരിമാരും ചുറ്റിനും നിന്ന് ആ പെൺകുട്ടിക്ക് കൊടുത്ത ആത്മ ധൈര്യം, സ്നേഹം കണ്ട് ,കണ്ണ് നിറഞ്ഞുപോയി..നമ്മളിൽ പലർക്കും കിട്ടാതെ പോയ അപൂർവ്വ ഭാഗ്യമാണ്. അത് ഞങ്ങൾ സ്ത്രീകൾക്കേ മനസിലാവൂ.
അമ്മ പെങ്ങമ്മാരെ, പെൺമക്കളെ മനസിലാവാത്തവർക്ക് അത് വെറുമൊരു പ്രക്രിയയാണ്., മകളുടെ, ഭാര്യയുടെ, ചേച്ചിയുടെ, അനിയത്തിയുടെ അങ്ങനെ എത്ര വിവിധ ഭാവങ്ങളായിരുന്നു അവിടെ നമ്മൾ കണ്ടത്. ആ കുടുംബത്തെ പ്രശംസിക്കാതിരിക്കാനാവില്ല.. സന്തോഷം കൊണ്ട് അവരുടെ കണ്ണ് നിറയുമ്പോ ഞാനും വിതുമ്പി പോയി… സന്തോഷമായിരിക്കട്ടേ അവർ എന്നും ഇതേപോലെ.
content highlight: Bhagyalakshmi