നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ നിങ്ങളെ കാത്തിരിക്കുന്നത് . ടോവിനോ തോമസ് നായകനായെത്തിയ പൊളിറ്റിക്കൽ സോഷ്യോ ത്രില്ലർ നരിവേട്ടയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഈ വാരം ഒടിടിയിലെത്തുന്ന മറ്റ് പ്രധാന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
- മൂൺവാക്ക്
മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രമായ മൂൺവാക്ക് ഇന്ന് ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട് സ്റ്റാറിലൂടെ പ്രേക്ഷകർക്ക് സിനിമ കാണാം. ബ്രേക്ക് ഡാൻസിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിനോദ് എ കെയാണ്. പുതുമുഖങ്ങളെ അണിനിരത്തി തയാറക്കിയ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയെങ്കിലും തിയറ്ററിൽ അധികം നാൾ തുടരാനായില്ല.
- മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ
ഇന്ദ്രജിത്ത് സുകുമാരനേയും അനശ്വര രാജനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്ത ‘മിസ്റ്റർ ആൻഡ് മിസിസ് ബാച്ച്ലർ’ ഈ ആഴ്ച ഒടിടിയിലെത്തും. മെയ് 23 നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ഹൈലൈൻ പിക്ചേഴ്സിൻറെ ബാനറിൽ പ്രകാശ് ഹൈലൈൻ ചിത്രത്തിന്റെ നിർമാണം. ഡയാന ഹമീദ്, റോസിൻ ജോളി, ബിജു പപ്പൻ, രാഹുൽ മാധവ്, സോഹൻ സീനുലാൽ, മനോഹരി ജോയ്, ജിബിൻ ഗോപിനാഥ്, ലയ സിംപ്സൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മനോരമ മാക്സിലൂടെ ജൂലൈ 11 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും.
- ഡിറ്റക്ടീവ് ഉജ്ജ്വലൻ
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സില് പുറത്തിറങ്ങിയ ധ്യാൻ ശ്രീനിവാസൻ സിനിമയായ ഡിറ്റക്ടീവ് ഉജ്ജ്വലൻ ഒടിടിയിൽ റിലീസിനൊരുങ്ങുകയാണ്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ സിനിമ നെറ്റ്ഫ്ലിക്സില്‍ ഒടിടി റിലീസായി എത്തുമെന്നാണ് സൂചന. നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്തത്. ഒടിടി റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങൾ പുറത്തുവരാനുണ്ട്.
- മണ്ഡാല മർഡേഴ്സ്
വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസാണ് മൻഡാല മർഡേഴ്സ്. ഗോപി പുത്രൻ ആണ് സംവിധാനം. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് സീരിസ് സ്ട്രീം ചെയ്യുക.
- സർസമീൻ
കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രമായ സർസമീൻ ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലെത്തുന്നത്. പൃഥ്വിരാജും കാജോളുമാണ് പ്രധാനവേഷത്തിൽ എത്തുന്നത്. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ വില്ലനായി എത്തുന്ന സിനിമ ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.
- കുട്ടന്റെ ഷിനിഗാമി
ജാഫർ ഇടുക്കി, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ കുട്ടന്റെ ഷിനിഗാമി മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. കഴിഞ്ഞ വർഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.
- ആപ് ജൈസ കോയി
ജൂലൈ 11ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന മാധവൻ നായകനായ ചിത്രമാണ് ആപ് ജൈസ കോയി. ഫാത്തിമ സന ഷെയ്ഖ് ആണ് നായിക.
content highlight: OTT July
















