ഛോട്ടാ മുംബൈ, സ്ഫടികം, ദേവദൂതന്‍ തുടങ്ങിയ സിനിമകള്‍ രണ്ടാം വരവില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ഛോട്ടാ മുംബൈയുടെ റിലീസിന് പിന്നാലെ മോഹന്‍ലാലിന്റെ രാവണപ്രഭുവും റീ റിലീസ് ചെയ്യണമെന്ന് ആരാധകര്‍ ആവശ്യം പ്രകടിപ്പിച്ചിരുന്നു.
അങ്ങനെ മലയാളത്തിലെ എക്കാലത്തെയും വന്‍ സൂപ്പര്‍ഹിറ്റായ രാവണപ്രഭു റീ റിലീസിനൊരുങ്ങുകയാണ്. മാറ്റിനി നൗ ആണ് ചിത്രം റീ മാസ്റ്റര്‍ ചെയ്ത് പുറത്തിറക്കുന്നത്. മാറ്റിനി നൗവിന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് റീ റിലീസിന്റെ വിവരം പുറത്തുവിട്ടിരിക്കുന്നത്. 4K ഡോള്‍ബി അറ്റ്‌മോസിലാകും സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുക. അടുത്ത ജനുവരിയിലോ മാര്‍ച്ചിലോ ആകും സിനിമ ഇറങ്ങുക എന്നാണ് സൂചനകള്‍.
2001ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തില്‍ രാവണപ്രഭു എത്തിയത്. മോഹന്‍ലാലിന്റെ എവര്‍ക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. മംഗലശ്ശേരി നീലകണ്ഠനും, കാര്‍ത്തികേയനും ഇന്നും ഫാന്‍ബേസ് കുറവല്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിര്‍മിച്ചത്.
content highlight: Ravanaprabhu movie