ജുനൈദ് ഖാനും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് ‘ഏക് ദിന്‍’ . ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. 17 വര്‍ഷത്തിന് ശേഷം ആമിര്‍ ഖാനും സഹോദരന്‍ മന്‍സൂര്‍ ഖാനും നിര്‍മ്മാതാക്കളായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടി സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
സുനില്‍ പാണ്ഡെ സംവിധാനം ചെയ്യുന്ന ‘ഏക് ദിന്‍’ ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രവും സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റവുമാണ്. ‘മഹാരാജ്’, ‘ലവ്യാപ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജുനൈദ് ഈ ചിത്രത്തില്‍ ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തില്‍ എത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ചിത്രം നവംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തും. വമ്പന്‍ താരനിരയും ബഡ്ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായി ഒരുങ്ങുന്ന രാമായണയിലും സായ് പല്ലവി ആണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ സീതയായിട്ടാണ് നടി എത്തുന്നത്.
രണ്ടു ഭാഗങ്ങളില്‍ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. 1600 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോര്‍ട്ട്.