സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കഴിഞ്ഞ ദിവസം സുധിക്ക് ലഭിച്ച അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അലക്ഷ്യമായി വെച്ചിരിക്കുന്നതിന്റെ വീഡിയോ വലിയ രീതിയില്‍ വൈറലായതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. സുധിയുടെ ആദ്യ വിവാഹത്തിലെ മകന്‍ കിച്ചു എന്നു വിളിക്കുന്ന രാഹുലിന്റെ യൂട്യൂബ് വീഡിയോയിലായിരുന്നു ഈ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നത്.
രേണുവിന്റെ വാക്കുകള്‍…
”സുധിച്ചേട്ടന്റെ അവാര്‍ഡുകള്‍ ഒരുപാടുണ്ട്. പകുതി കൊല്ലത്തും പകുതി ഇവിടെയും ആണ്. കുഞ്ഞ് ഇതൊക്കെ കളയാതെ ഇരിക്കാന്‍ വേണ്ടി അവന്‍ കാണാതെ, സ്‌കൂളില്‍ പോയ സമയത്താണ് ഞാന്‍ അതെല്ലാം ചാക്കില്‍ കെട്ടി എന്റെ റൂമില്‍ കട്ടിലിന്റെ അടിയില്‍ വെച്ചത്. എനിക്ക് അധികം അവാര്‍ഡുകളൊന്നും കിട്ടിയിട്ടില്ല. ഞാന്‍ ഷൂട്ട് കഴിഞ്ഞു വരുമ്പോള്‍ ബാഗില്‍ നിന്നും എടുത്ത് മേശപ്പുറത്തെക്ക് വയ്ക്കുന്നതാണ് ആ കണ്ടതൊക്കെ. അല്ലാതെ എന്റെ അവാര്‍ഡുകള്‍ എടുത്തു വച്ചതോ ചേട്ടന്റെ അവാര്‍ഡുകള്‍ നശിപ്പിച്ചതോ ഒന്നുമല്ല. വീട്ടില്‍ ഇപ്പോള്‍ ട്രോഫി വെക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലെന്നും ഇനി ഷോക്കെയ്‌സ് പോലുള്ള എന്തെങ്കിലും തയ്യാറാക്കി അവിടെ സൂക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആക്‌സിഡന്റ് നടന്ന സമയത്തെ രക്തക്കറ പുരണ്ട ഷര്‍ട്ട് പോലും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒന്നും ഉപേക്ഷിച്ചിട്ടില്ല. എല്ലാം സേഫ് ആയി വച്ചതാണ്. കാര്യം അറിയാതെ ആളുകള്‍ ഓരോന്ന് പറഞ്ഞുണ്ടാക്കുമ്പോള്‍ സങ്കടം തോന്നുന്നു”.