ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് അമല പോൾ. ഇപ്പോഴിതാ മകൻ ഇളൈയോടൊപ്പമുള്ള കൊച്ചു കൊച്ചു വിശേഷങ്ങളുമായി വന്നിരിക്കുകയാണ് അമല പോൾ. താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകന്ന മകന്റെ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.
മകനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്ക് ഒപ്പം അതിലും രസകരമായ അടിക്കുറിപ്പാണ് അമല പോൾ നൽകിയിരിക്കുന്നത്. ‘മൗഗ്ലിയും ബാലുവും മറ്റൊരു യഥാർത്ഥ ലോകത്തിൽ’ എന്ന അടിക്കുറിപ്പാണ് ചിത്രങ്ങൾക്ക് അമല പോൾ നൽകിയിരിക്കുന്നത്.
നീല ജീൻസും വെള്ള ടോപ്പുമാണ് അമല പോളിന്റെ വേഷം. നീല, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള ടോപ്പും പാന്റ്സും ധരിച്ച് വളരെ സ്റ്റൈലിഷ് ആയാണ് കുഞ്ഞ് ഇളൈ ചിത്രത്തിലുള്ളത്. ഇളൈ ഡയറീസ് എന്ന ടാഗ് ലൈനിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് പേളി മാണി അടക്കമുള്ള താരങ്ങൾ കമന്റുമായി എത്തിയിട്ടുണ്ട്.
2023 നവംബർ അഞ്ചിനായിരുന്നു അമല പോളും ജഗത് ദേശായിയും വിവാഹിതരായത്. 2024 ജൂൺ 11ന് ഇരുവർക്കും ഇളൈ എന്ന കുഞ്ഞുമകൻ പിറന്നു. മകൻ പിറന്നതിനു ശേഷമുള്ള കുഞ്ഞിന്റെ ഓരോ ചെറിയ വിശേഷങ്ങളും അമല പോൾ തന്റെ ആരാധകരുമായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞ് ഇളൈയുടെ മാമ്മോദീസയുടെ ചിത്രങ്ങളും വിശേഷങ്ങളും നേരത്തെ അമല പോൾ ആരാധകരുമായി പങ്കുവെച്ചിരുന്നു.