എൻജി, ഫാർമസി: പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഫാർമസി, എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരിൽ കാറ്റഗറി, കമ്യൂണിറ്റി, സംവരണം, ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താൽക്കാലിക പട്ടിക www,cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ കീം അപേക്ഷ നമ്പർ, പേര് എന്നിവ ഉൾപ്പെടെ ceekinfo.cee@kerala.gov.in ൽ 10ന് വൈകിട്ട് 5നു മുൻപ് അറിയിക്കണം. ഫോൺ0– 0471 2332120.
എംജിയിൽ ഓണേഴ്സ് പ്രത്യേക അലോട്മെന്റ്
കോട്ടയം: എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രവേശനത്തിനു പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കുള്ള 2–ാം പ്രത്യേക അലോട്മെന്റിന് ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി. ഇന്നു വൈകിട്ടു വരെ റജിസ്റ്റർ ചെയ്യാം. വിവരങ്ങൾ വെബ്സൈറ്റിൽ: cap.mgu.ac.in/
പിജി, ബിഎഡ്
ബിരുദാനന്തര ബിരുദ, ബിഎഡ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനു പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപെട്ടവർക്കുള്ള ഒന്നാം പ്രത്യേക അലോട്മെന്റിനു നാളെ വൈകിട്ടു വരെ റജിസ്റ്റർ ചെയ്യാം (cap.mgu.ac.in).
ഡെന്റൽ പിജി: ഇന്നുമുതൽ പ്രവേശനം
തിരുവനന്തപുരം: ഡെന്റൽ പിജി ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in. ഹോംപേജിൽനിന്ന് അലോട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. കോളജുകളിൽ ഇന്നു മുതൽ 13 വരെ പ്രവേശനം നേടാം.